പെൻഷനേഴ്‌സ് കൗൺസിൽ കണ്ണൂർ കലക്ട്രേറ്റ് ധർണ്ണ നടത്തി
മുൻകാല പ്രാബല്യത്തോടെ പെൻഷൻ പരിഷ്ക്കരണം നടപ്പിലാക്കുക, ക്ഷാമാശ്വാസകുടിശ്ശിക അനുവദിക്കുക, മെഡിസെപ്പ് പദ്ധതി കാര്യക്ഷമമാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചു
Aug 19, 2026, 10:04 IST
കണ്ണൂർ: മുൻകാല പ്രാബല്യത്തോടെ പെൻഷൻ പരിഷ്ക്കരണം നടപ്പിലാക്കുക, ക്ഷാമാശ്വാസകുടിശ്ശിക അനുവദിക്കുക, മെഡിസെപ്പ് പദ്ധതി കാര്യക്ഷമമാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ട് സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്‌സ് കൗൺസിൽ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കലക്ട്രേറ്റിനു മുൻപിൽ ധർണ്ണാ സമരം സംഘടിപ്പിച്ചു. എഐടിയുസി സംസ്ഥാന സെക്രട്ടറി സി പി മുരളി ഉദ്ഘാടനം ചെയ്തു. ജില്ലാ ട്രഷറർ വി നാരായണൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു.
സംസ്ഥാന വൈസ് പ്രസിഡൻ്റ് മഹേഷ് കുമാർ മഠത്തിൽ, ജില്ലാ സെക്രട്ടറി എം സുനിൽകുമാർ, എം സജീവൻ മാസ്റ്റർ , കെ വി ബാലൻ, സി.ഗിരീശൻ, നാരായണൻ കുഞ്ഞിക്കണ്ണോത്ത്, കെ പ്രഭാകരൻ മാസ്റ്റർ,പി. പ്രേമരാജൻ എന്നിവർ സംസാരിച്ചു. വി ബാലകൃഷ്ണമാരാർ , കെ ഇ മുകുന്ദൻ മാസ്റ്റർ, പി ഉത്തമൻ ,പി ആർ പൊന്നമ്മ ടീച്ചർ, തുടങ്ങിയവർ നേതൃത്വം നൽകി.