മട്ടന്നൂർ ചാവശേരിയിൽ സ്‌കൂട്ടറിടിച്ച് പരുക്കേറ്റ് ചികിത്സയിലായിരുന്ന കാൽനടയാത്രികൻ മരണമടഞ്ഞു
ചാവശേരി പഴയ പോസ്റ്റാഫീസിന് സമീപം സ്‌കൂട്ടറിടിച്ചു ഗുരുതരമായി പരുക്കേറ്റ കാൽനട യാത്രക്കാരൻ ചികിത്സയ്ക്കിടെ മരണമടഞ്ഞു.ചാവശേരി
പഴയ പോസ്റ്റാഫീസിന്
മട്ടന്നൂർ: ചാവശേരി പഴയ പോസ്റ്റാഫീസിന് സമീപം സ്‌കൂട്ടറിടിച്ചു ഗുരുതരമായി പരുക്കേറ്റ കാൽനട യാത്രക്കാരൻ ചികിത്സയ്ക്കിടെ മരണമടഞ്ഞു.ചാവശേരി
പഴയ പോസ്റ്റാഫീസിന് സമീപത്തെ കണിയാംപറമ്പിൽ എൻ.ഗോപാലനാണ് (74) മരണമടഞ്ഞത്. സംസ്‌കാരം 12 ന് തിങ്കളാഴ്ച ഉച്ചയ്ക്ക് 12 മണിക്ക് ചാവശേരി പറമ്പ് പൊതു ശ്മശാനത്തിൽ. നടക്കും.
കഴിഞ്ഞ തിങ്കളാഴ്ച വൈകുന്നേരമായിരുന്നു അപകടം. റോഡരികിലെ നടന്നു പോകുന്നതിനിടെ സ്‌കൂട്ടർ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഗോപാലനെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഞായറാഴ്ച ഉച്ചയോടെ മരണപ്പെടുകയായിരുന്നു.ഭാര്യ: എം. നാരായണി. മക്കൾ: എം. ഷൈലജ (അങ്കണവാടി ഹെൽപ്പർ), ജിജേഷ് ചാവശേരി (ലേഖകൻ, ദീപിക, പ്രസിഡൻ്റ് മട്ടന്നൂർ പ്രസ് ഫോറം). മരുമക്കൾ: വി. ലക്ഷ്മണൻ, കെ. ഹണി (അധ്യാപിക, മീത്തലെ പുന്നാട് യുപി സ്കൂൾ). സഹോദരങ്ങൾ: നാരായണി, ഭാരതി (ഇരുവരും എടക്കാനം), പരേതനായ കൃഷ്ണൻ.