കണ്ണൂർ പാണപ്പുഴയിൽ വലപൊട്ടി വീട്ടുകിണറ്റിൽ വീണ മയിലിനെ രക്ഷപ്പെടുത്തി
വലപൊട്ടി വീട്ടുകിണറ്റിൽ വീണ മയിലിനെ വനംവകുപ്പ് റെസ്‌ക്യൂവറുടെ സഹായത്തോടെ രക്ഷപ്പെടുത്തി. കടന്നപ്പള്ളി പാണപ്പുഴയിൽ പരിയാരം ആയുർവേദ കോളേജ് റിട്ട. നേഴ്‌സിങ്ങ് അസി. ഭാസ്‌കരൻ്റെ വീട്ടിലെ കിണറ്റിൽ വീണ മയിലിനെയാണ് വ്യാഴാഴ്ച്ച രാവിലെയോടെ രക്ഷപ്പെടുത്തിയത്.
പാണപ്പുഴ:വലപൊട്ടി വീട്ടുകിണറ്റിൽ വീണ മയിലിനെ വനംവകുപ്പ് റെസ്‌ക്യൂവറുടെ സഹായത്തോടെ രക്ഷപ്പെടുത്തി. കടന്നപ്പള്ളി പാണപ്പുഴയിൽ പരിയാരം ആയുർവേദ കോളേജ് റിട്ട. നേഴ്‌സിങ്ങ് അസി. ഭാസ്‌കരൻ്റെ വീട്ടിലെ കിണറ്റിൽ വീണ മയിലിനെയാണ് വ്യാഴാഴ്ച്ച രാവിലെയോടെ രക്ഷപ്പെടുത്തിയത്. വലയിൽ പാറിയിരുന്ന മയിൽ കിണറ്റിൽ വീണ ബഹളം കേട്ടാണ് വീട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടത്. ഇതേ തുടർന്ന് സർപ്പാ വളണ്ടിയറായ സുജീന്ദ്രൻ മൊട്ടമ്മലിനെ വിവരം അറിയിച്ചു.
സംഭവത്തെ തുടർന്ന് സുചീന്ദ്രൻ മൊട്ടമ്മൽ വീട്ടിലെത്തി കയറുപയോഗിച്ച് മയിലിനെ കിണറ്റിൽ നിന്നും രക്ഷപ്പെ ടുത്തി. മണിക്കൂറുകളോളം വെള്ളത്തിൽ കിടന്നതിനാൽ അവശനിലയിലായ മയിലിനെ തളിപ്പറമ്പ വെറ്റിറിനറി ആശുപത്രിയിൽ എത്തിച്ച് ഡോക്‌ടർമാരായ സുരേഷ്, ഹരീഷ്‌മ എന്നിവ രുടെ നേതൃത്വത്തിൽ ചികിത്സ നൽകി. ചികിത്സയ്ക്ക് ശേഷം ആരോഗ്യം വീണ്ടെടുത്ത മയിലിനെ തളിപ്പറമ്പ് റെയിഞ്ച് ഓഫീസർ സനൂപ് കൃഷ്‌ണൻ്റെ നിർദേശപ്രകാരം അതിൻ്റെ ആവാസ വ്യവസ്ഥയിലേക്ക് തുറന്ന് വിട്ടു.