വേദനയിൽ നിന്നും സമാധാനത്തിലേക്ക് ; ഏകദിന ശില്പശാല 14 ന് കണ്ണൂരിൽ

ജീവനസംസ്കൃതിയുടെ നേതൃത്വത്തിൽദുബായ് കേന്ദ്രമായി പ്രവർത്തിക്കുന്ന അന്താരാഷ്ട്ര പ്രശസ്തനായ എന്റർ പ്രേണ ർമെന്റിസ്റ്റ് ആന്റ് സ്മൈൽ ലൈഫ് കോച്ച് അൻവർ സാം റിലേഷൻഷിപ്പ് ഹീലിംഗ് ഏകദിന സെമിനാർ നടത്തുന്നു.

 

കണ്ണൂർ:ജീവനസംസ്കൃതിയുടെ നേതൃത്വത്തിൽദുബായ് കേന്ദ്രമായി പ്രവർത്തിക്കുന്ന അന്താരാഷ്ട്ര പ്രശസ്തനായ എന്റർ പ്രേണ ർമെന്റിസ്റ്റ് ആന്റ് സ്മൈൽ ലൈഫ് കോച്ച് അൻവർ സാം റിലേഷൻഷിപ്പ് ഹീലിംഗ് ഏകദിന സെമിനാർ നടത്തുന്നു. വേദനയിൽ നിന്നും സമാധാനത്തിലേക്ക് എന്ന സന്ദേശവുമായി ദമ്പതികൾക്കും യുവതീ യുവാക്കൾക്കുമായാണ് സെമിനാർ നടത്തുന്നത്  14 ന് കാലത്ത് 10 മണിക്ക് മലബാർ റസിഡൻസിയിൽ സെമിനാർ കോർപറേഷൻ സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയർമാൻ ശ്രീജാ മഠത്തിൽ ഉൽഘാടനം ചെയ്യുമെന്ന് ജീവനസംസ്കൃതി ഡയരക്ടർ ഡോ: ജെ ജെ പള്ളത്ത് വാർത്താസമ്മേളനത്തിൽ അറിയിച്ചു.

രണ്ടാം ദിവസമായ 15 ന് താളിക്കാവിലുള്ള ബിനാലെ ഇന്റർനാഷണൽ ഹോട്ടലിൽ " നിങ്ങൾ ആയിരിക്കുന്ന പോലെ വളരുക,കമ്യൂണിറ്റിക്കു വേണ്ടി" എന്ന വിഷയത്തിൽ മറ്റൊരു ഏകദിന സെമിനാർ കൂടി നടക്കും. വാർത്താ സമ്മേളനത്തിൽ സെക്രട്ടറി പി എം സാജിദ്, ജീവനസംസ്കൃതിസുരക്ഷാ പ്രോജക്ട് മാനേജർ നിമിഷ കെ വി എന്നിവരും പങ്കെടുത്തു.