പഴയങ്ങാടിയിൽ വൻ കവർച്ച : പൂട്ടിയിട്ട വീട്ടിൽ നിന്നും 12 പവനും ഡയമണ്ട് ആഭരണങ്ങളും നഷ്ടമായി
പഴയങ്ങാടിയിൽ വീണ്ടും വൻ കവർച്ച. വീട് തകർത്ത് അകത്തുകടന്ന മോഷ്ടാക്കൾ 12 പവൻ സ്വർണാഭരണങ്ങളും വിലപിടിപ്പുള്ള ഡയമണ്ട് കമ്മലുകളും കവർന്നു. വീട്ടുകാർ പുറത്തുപോയ സമയത്താണ് മോഷണം നടന്നതെന്നാണ് പ്രാഥമിക വിവരം.അലമാരയിൽ സൂക്ഷിച്ചിരുന്ന സ്വർണവും ഡയമണ്ട് ആഭരണങ്ങളുമാണ് നഷ്ടപ്പെട്ടത്.
പഴയങ്ങാടി: പഴയങ്ങാടിയിൽ വീണ്ടും വൻ കവർച്ച. വീട് തകർത്ത് അകത്തുകടന്ന മോഷ്ടാക്കൾ 12 പവൻ സ്വർണാഭരണങ്ങളും വിലപിടിപ്പുള്ള ഡയമണ്ട് കമ്മലുകളും കവർന്നു. വീട്ടുകാർ പുറത്തുപോയ സമയത്താണ് മോഷണം നടന്നതെന്നാണ് പ്രാഥമിക വിവരം.അലമാരയിൽ സൂക്ഷിച്ചിരുന്ന സ്വർണവും ഡയമണ്ട് ആഭരണങ്ങളുമാണ് നഷ്ടപ്പെട്ടത്.
കവർച്ചയെക്കുറിച്ച് വീട്ടുകാർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പഴയങ്ങാടി പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വിരലടയാള വിദഗ്ധരും ഡോഗ് സ്ക്വാഡും സംഭവസ്ഥലത്ത് പരിശോധന നടത്തി. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചാണ് പൊലീസ് അന്വേഷണം നടത്തിവരുന്നത്. അടുത്തിലയിലെ വി സുരേഷിൻ്റെ സഹോദരിയുടെ വീട്ടിലാണ് മോഷണം നടന്നത് ഇവർവീടു പൂട്ടിപ്പോയ സമയത്താണ് കള്ളൻ കയറിയത് വീടിനെ കുറിച്ചും അവിടെ ആഭരണങ്ങൾ ഉള്ളതായും വ്യക്തമായി അറിയാവുന്നവർ മോഷണത്തിന് പിന്നിൽ പ്രവർത്തിച്ചിട്ടുണ്ടെന്നാണ് പൊലിസ് നിഗമനം. പഴയങ്ങാടി പൊലി സാണ് കേസ് അന്വേഷണം നടത്തിവരുന്നത്.