പഴയങ്ങാടി മുട്ടത്ത് തെങ്ങു പിഴുതു മാറ്റവെ ദേഹത്ത് വീണ് പത്തു വയസുകാരൻ മരിച്ചു
പഴയങ്ങാടി : പഴയങ്ങാടി മുട്ടത്ത് തെങ്ങു പിഴുതു മാറ്റവെ ദിശ തെറ്റി വീണു പത്തു വയസുകാരനായ ഭിന്നശേഷിക്കാരന് ദാരുണാന്ത്യം.
പഴയങ്ങാടി : പഴയങ്ങാടി മുട്ടത്ത് തെങ്ങു പിഴുതു മാറ്റവെ ദിശ തെറ്റി വീണു പത്തു വയസുകാരനായ ഭിന്നശേഷിക്കാരന് ദാരുണാന്ത്യം.
വെങ്ങര ഗവ.വെൽഫെയർ യു.പി.സ്‌കൂൾ റോഡിൽ സുൽത്താൻ തോടിനു സമീപം പ്രവർത്തിച്ചുവന്നിരുന്ന പഴയ ചകിരി കമ്പനിക്കു സമീപമാണ് അപകടം.
വിദ്യാർത്ഥിയുടെ ദേഹത്ത് തെങ്ങ് ദിശ തെറ്റി വീണു പതിക്കുകയായിരുന്നു. മുട്ടം വെങ്ങര മാപ്പിള യു.പി.സ്കൂളിലെ നാലാംക്ലാസ് വിദ്യാർത്ഥി ഇ.എൻ.പി. മുഹമ്മദ്നിസാലാണ് മരിച്ചത്.
വീട്ടിലേയ്ക്കുള്ള വഴിയോരത്തെ പറമ്പിലെ തെങ്ങുകൾ ജെ.സി.ബി. ഉപയോഗിച്ച് പിഴതുമാറ്റവേ സമീപത്തു കൗതുകക്കാഴ്ചയുമായി ഇരുഭാഗത്തുമായി നിരന്നുനിന്നവരിൽ വടക്കു ഭാഗത്തു നിലയുറപ്പിച്ച നിസാലിന്റെ തലയിലേക്ക് നാലാമതു പിഴുതുമാറ്റാൻ ശ്രമിച്ച തെങ്ങ് ദിശമാറി നിസാലിന്റെ ശരീരത്തിലേക്ക് പതിക്കുകയായിരുന്നു.
ഉടൻ പുതിയങ്ങാടി മൊട്ടാമ്പ്രം ക്രസെൻ്റ് ആശുപത്രിയിലും തുടർന്ന് കണ്ണൂർ ശ്രീചന്ദ് ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.