പഴശ്ശി റിസർവോയറിന്റെ ഷട്ടറുകൾ ഇന്ന് മുതൽ അടച്ചിടും; തീരപ്രദേശങ്ങളിലുള്ളവർ ജാഗ്രത പാലിക്കണം
പഴശ്ശി റിസർവോയറിന്റെ മുഴുവൻ ഷട്ടറുകളും ഇന്ന് മുതൽ പൂർണമായും അടക്കുമെന്ന് ജലസേചന വകുപ്പ് എക്‌സിക്യൂട്ടീവ് എഞ്ചിനീയർ അറിയിച്ചു.
Nov 9, 2026, 10:07 IST
ഇരിട്ടി: പഴശ്ശി റിസർവോയറിന്റെ മുഴുവൻ ഷട്ടറുകളും ഇന്ന് മുതൽ പൂർണമായും അടക്കുമെന്ന് ജലസേചന വകുപ്പ് എക്‌സിക്യൂട്ടീവ് എഞ്ചിനീയർ അറിയിച്ചു. ഇത്തവണ മഴ കുറവായതിനാൽ റിസർവോയറിലേക്കുള്ള നീരൊഴുക്ക് കുറയുകയും ജലനിരപ്പ് വലിയ തോതിൽ താഴ്ന്നുകൊണ്ടിരിക്കുകയും ചെയ്യുന്ന സാഹചര്യത്തിലാണ് നടപടി.
വരുംദിവസങ്ങളിൽ ഉണ്ടായേക്കാവുന്ന വരൾച്ച തടയുന്നതിന്റെ ഭാഗമായി പരമാവധി ജലം സംഭരിച്ച് റിസർവോയറിലെ ജലനിരപ്പ് പൂർണതോതിൽ എത്തിക്കുന്നതിന്റെ ഭാഗമായാണ് ഷട്ടറുകൾ അടയ്ക്കുന്നത്. റിസർവോയറിലെ ജലനിരപ്പ് ഉയരുന്ന സാഹചര്യത്തിൽ അതിന്റെ ഇരുകരകളിലും സമീപപ്രദേശങ്ങളിലും താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് എക്‌സിക്യൂട്ടീവ് എഞ്ചിനീയർ അറിയിച്ചു.