പഴശി പദ്ധതിയുടെ ഭാഗമായ മട്ടന്നൂർകാര കനാൽ ഇടിഞ്ഞു: തീരത്തെ അഞ്ച് കുടുംബങ്ങളെ മാറ്റി

കനത്ത മഴയെ തുടർന്ന് പഴശി ജലസേചന പദ്ധതിയുടെ ഭാഗമായ മട്ടന്നൂരിലെകാര തെളുപ്പിലെ കനാൽ ഇടിഞ്ഞു

 

മട്ടന്നൂർ:കനത്ത മഴയെ തുടർന്ന് പഴശി ജലസേചന പദ്ധതിയുടെ ഭാഗമായ മട്ടന്നൂരിലെകാര തെളുപ്പിലെ കനാൽ ഇടിഞ്ഞു. ഇതേ തുടർന്ന് വെള്ളപ്പൊക്ക ഭീഷണിയിലായ സമീപത്തെ അഞ്ചു കുടുംബങ്ങളെ മാറ്റി പാർപ്പിച്ചു. 

വെള്ളിയാഴ്ച്ച രാത്രി 11.30 ഓടെയാണ് സംഭവം. മട്ടന്നൂർ അഗ്നി രക്ഷാ സേന സ്ഥലത്തെത്തി. രക്ഷാപ്രവർത്തനം നടത്തി. സി പി എംലോക്കൽ സെക്രട്ടറി കെ അനിൽ കുമാർ, പഞ്ചായത്ത് മെമ്പർ എ പ്രകാശൻ തുടങ്ങിയവരും സ്ഥലത്തെത്തി.