പഴശ്ശി ഡാം ഷട്ടറുകൾ നാല് മീറ്ററായി ഉയർത്തി; തീരപ്രദേശങ്ങളിൽ താമസിക്കുന്നവർ ജാഗ്രത പുലർത്തണം

ശക്തമായ മഴയിൽ പഴശ്ശി ഡാമിന്റെ റിസർവോയറിലേക്കുള്ള നീരൊഴുക്ക് വലിയ തോതിൽ വർധിച്ച സാഹചര്യത്തിൽ ജലനിരപ്പ് ക്രമീകരിക്കുന്നതിന്റെ ഭാഗമായി 15 ഷട്ടറുകളും നാലു മീറ്ററായി ക്രമാനുഗതമായി ഉയർത്തി
 

കണ്ണൂർ :  ശക്തമായ മഴയിൽ പഴശ്ശി ഡാമിന്റെ റിസർവോയറിലേക്കുള്ള നീരൊഴുക്ക് വലിയ തോതിൽ വർധിച്ച സാഹചര്യത്തിൽ ജലനിരപ്പ് ക്രമീകരിക്കുന്നതിന്റെ ഭാഗമായി 15 ഷട്ടറുകളും നാലു മീറ്ററായി ക്രമാനുഗതമായി ഉയർത്തി. ഇതേത്തുടർന്ന് ഡാമിന്റെ വൃഷ്ടി പ്രദേശങ്ങളായ പടിയൂർ, പായം, വിളമന, കീഴൂർ, വയത്തൂർ, ചാവശ്ശേരി എന്നിവിടങ്ങളിൽ ബാവലിപ്പുഴയുടെ ഇരുകരകളിലും ജലം ഒഴുകിപ്പോകുന്ന വളപട്ടണം പുഴയുടെ പടിയൂർ, ചാവശ്ശേരി, പൊറോറ, എളയന്നൂർ, കൊട്ടാരം, മണ്ണൂർ എന്നിവിടങ്ങളിലെ തീരപ്രദേശങ്ങളിലും താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് അധികൃതർ അറിയിച്ചു.