പഴശ്ശി ഡാമിൻ്റെ ഷട്ടർ തുറന്നു; വളപട്ടണം പുഴയോരത്ത് താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ്
പഴശ്ശി അണക്കെട്ടിന്റെ പതിനാറ് ഷട്ടറുകളിൽ പന്ത്രണ്ട് എണ്ണം പൂർണമായും നാലെണ്ണം ഭാഗികമായും തുറന്നു. ഇതോടെ വളപട്ടണം പുഴയിലെ ജലനിരപ്പ് ക്രമാതീതമായി ഉയർന്നിട്ടുണ്ട്. മഴ ശക്തമാകുന്നതിന് അനുസരിച്ച് മുഴുവൻ ഷട്ടറുകളും പൂർണമായി തുറക്കാൻ സാധ്യത ഉണ്ടെന്നും ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും പഴശ്ശി ഇറിഗേഷൻ എക്സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു.
Updated: Jul 31, 2024, 13:47 IST
ഇരിട്ടി: പഴശ്ശി അണക്കെട്ടിന്റെ പതിനാറ് ഷട്ടറുകളിൽ പന്ത്രണ്ട് എണ്ണം പൂർണമായും നാലെണ്ണം ഭാഗികമായും തുറന്നു. ഇതോടെ വളപട്ടണം പുഴയിലെ ജലനിരപ്പ് ക്രമാതീതമായി ഉയർന്നിട്ടുണ്ട്. മഴ ശക്തമാകുന്നതിന് അനുസരിച്ച് മുഴുവൻ ഷട്ടറുകളും പൂർണമായി തുറക്കാൻ സാധ്യത ഉണ്ടെന്നും ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും പഴശ്ശി ഇറിഗേഷൻ എക്സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു.
വൃഷ്ടിപ്രദേശങ്ങളിൽ കനത്ത മഴ പെയ്യുന്നതു കാരണമാണ് പഴശി ഡാം ഷട്ടർ തുറന്നത്. വെള്ളം ഉയർന്നതുകാരണം വളപട്ടണം പുഴയുടെ സമീപപ്രദേശങ്ങളിൽ കഴിയുന്നവർക്ക് അതീവജാഗ്രതാ നിർദ്ദേശം ദുരന്ത നിവാരണ അതോറിറ്റി നൽകിയിട്ടുണ്ട്.