വാരത്ത് പഴശി ഓവർഹെഡ്കനാൽ തകർന്ന് വീണു, വൻ ദുരന്തമൊഴിവായി
വാരം ശാസ്താംകോട്ടം അമ്പലത്തിന് താഴെ പഴശി ഓവർഹെഡ് കനാൽ ഇടിഞ്ഞു വീണു. പ്രദേശത്ത് അപകട സമയത്ത് ആളുകൾ സഞ്ചരിക്കാത്തതിനാൽവൻ അപകടമൊഴിവായി
Aug 17, 2026, 10:45 IST
വാരം : വാരം ശാസ്താംകോട്ടം അമ്പലത്തിന് താഴെ പഴശി ഓവർഹെഡ് കനാൽ ഇടിഞ്ഞു വീണു. പ്രദേശത്ത് അപകട സമയത്ത് ആളുകൾ സഞ്ചരിക്കാത്തതിനാൽവൻ അപകടമൊഴിവായി . ഞായറാഴ്ച്ച വൈകിട്ടാണ് അപകടം. തകർന്ന് വീണ ഓവർഹെഡ് കനാലിന് അടിയിൽ റോഡുണ്ട് ഇതിലൂടെ നിരവധി വാഹനങ്ങളും കാൽനട യാത്രക്കാരും സഞ്ചരിക്കുന്നതാണ്.
പഴശി കനാലിൻ്റെ പല പ്രദേശങ്ങളിലും കനാൽ തകർന്ന് അപകടമുണ്ടാവുന്നത് പ്രദേശവാസികളിൽ പരിഭ്രാന്തി പരത്തിയിട്ടുണ്ട്. അപകട വിവരമറിഞ്ഞ് ടി ഒ മോഹനൻ എം എൽ എ സ്ഥലം സന്ദർശിച്ചു. പഴശി ഇറിഗേഷൻ ഉദ്യോഗസ്ഥരെ ബന്ധപെട്ട് തകർന്ന കനാൽ അടിയന്തിരമായി മുഴുവൻ പൊളിച്ചു മാറ്റി അപകടം ഒഴിവാക്കാൻ എം എൽ എ നിർദേശിച്ചു. കോർപറേഷൻ ഡെപ്യൂട്ടി മേയർ കെ.പി താഹിർ, വാർഡ് കൗൺസിലർ എ. അർഷാദ്, പാർത്ഥൻ ചങ്ങാട്ട്, പ്രദീപൻ ചാത്തമ്പള്ളി, പി .സി സജിത്ത്, മധു എന്നിവരും എം.എൽ എ യോടൊപ്പമുണ്ടായിരുന്നു.