പഴയങ്ങാടിയിൽ മാങ്ങ പറിക്കാൻ കയറിയ യുവാവ് മരത്തിൽ നിന്നും വീണു മരിച്ചു

മൊട്ടാമ്പ്രം മാടായി കോൺകോഡ് റോഡിന് സമീപത്തെ തട്ടാങ്കണ്ടി ഹൗസിൽ റംസി റഹ്മാനാണ് (40)  മരിച്ചത്.

 


പഴയങ്ങാടി: മരത്തിൽനിന്നുവീണ് യുവാവ് മരിച്ചു. മൊട്ടാമ്പ്രം മാടായി കോൺകോഡ് റോഡിന് സമീപത്തെ തട്ടാങ്കണ്ടി ഹൗസിൽ റംസി റഹ്മാനാണ് (40)  മരിച്ചത്.തിങ്കളാഴ്ച്ച പകൽ രണ്ടരയോടെയാണ് അപകടം. അടു ത്ത വീട്ടിലെ മാവിൽ മാങ്ങ പറിക്കാൻ കയറിയപ്പോൾ കാൽതെറ്റി വീഴുകയായിരുന്നു. 

മൊട്ടാമ്പ്രത്തെ സ്വകാര്യ ആശുപത്രിയിലും തുടർ ന്ന് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശി പ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. പരേതനായ അബ്ദുറഹ്മാന്റെയും കുഞ്ഞ ലിമയുടെയും മകനാണ്. ഭാര്യ: ടി സി അസൂറ (മാ ട്ടൂൽ ഒളിയങ്കര ചാൽ). മക്കൾ: റദുവ ഫാത്തിമ, ഹൈസിൻ റംസി സഹോ ദരങ്ങൾ: റിയാസ്, ഷഹനാ സ്. റഹനാസ്, റഹില, റഹന, ഷഹന.