കലോത്സവ വേദികളിൽ ഗ്രീൻ പ്രോട്ടോകോൾ ഒരുക്കുന്നതിനായി ചാക്ക് ബിന്നുകൾ ഒരുക്കി പയ്യന്നൂർ നഗരസഭ

നവംബർ 19 മുതൽ 23 വരെ പയ്യന്നൂരിൽ വിവിധ വേദികളിലായി നടക്കുന്ന കണ്ണൂർ റവന്യൂ ജില്ലാ കലോത്സവത്തിന്റെ ഹരിത പെരുമാറ്റ ചട്ടത്തിന് സർവ്വ പിന്തുണയും ആയി പയ്യന്നൂർ നഗരസഭ.

 

പയ്യന്നൂർ: നവംബർ 19 മുതൽ 23 വരെ പയ്യന്നൂരിൽ വിവിധ വേദികളിലായി നടക്കുന്ന കണ്ണൂർ റവന്യൂ ജില്ലാ കലോത്സവത്തിന്റെ ഹരിത പെരുമാറ്റ ചട്ടത്തിന് സർവ്വ പിന്തുണയും ആയി പയ്യന്നൂർ നഗരസഭ. നഗരസഭയുടെ നേതൃത്വത്തിൽ കലോത്സവ വേദികളിൽ സ്ഥാപിക്കുന്നതിനായി ചാക്ക് ബിന്നുകൾ നഗരസഭ ചെയർപേഴ്സൺ കെ വി ലളിത ഗ്രീൻ പ്രോട്ടോകോൾ കമ്മിറ്റിക്ക് കൈമാറി. 

ചടങ്ങിൽ കലോത്സവത്തിന്റെ പ്രധാന വേദിയായ എ കെ എ എസ് ജി. എച്ച്. എസ്. എസിൽ  നടന്ന ചടങ്ങിൽ മാലിന്യ മുക്ത നവകേരള പ്രതിജ്ഞ നടത്തി. നഗരസഭ വൈസ് ചെയർമാൻ പി വി കുഞ്ഞപ്പൻ, കൗൺസിലർമാരായ പി വി സുഭാഷ്, എം ആനന്ദൻ, ദാക്ഷായണി, ഹരിത കർമ്മ സേന കോ.ഓർഡിനേറ്റർ മധുസൂദനൻ, കണ്ണൂർ വിദ്യാഭ്യാസ ഉപഡയറക്ടർ ബാബു മഹേശ്വരി പ്രസാദ്, ഗ്രീൻ പ്രോട്ടോകോൾ കമ്മിറ്റി കൺവീനർ അഷ്റഫ് പടേന, ജോയിന്റ് കൺവീനർ റഷീദ് എൻ പി, കെ മുഹമ്മദ്, സി വി കെ റാഷിദ്, ജയരാജൻ പി, സി ശാഫിന, ഷൗക്കത്ത് അലി, ജാബിർ എൽ, അബ്ദുൽ ഖാദർ എന്നിവർ പങ്കെടുത്തു