പയ്യന്നൂർ കൂക്കാനം ഗവൺമെന്റ് യു.പി സ്കൂളിൽ നിർമ്മിക്കുന്ന പുതിയ കെട്ടിടത്തിന്റെ ശിലാസ്ഥാപനം നടത്തി

പയ്യന്നൂർ മണ്ഡലത്തിലെ കരിവെള്ളൂർ പെരളം ഗ്രാമപഞ്ചായത്തിലെ കൂക്കാനം ഗവൺമെന്റ് യു.പി സ്‌കൂളിന് കേരള സർക്കാർ പൊതുവിദ്യാഭ്യാസ വകുപ്പ് പ്ലാൻ ഫണ്ടിൽ നിന്നും 1 കോടി രൂപ ചിലവഴിച്ച് നിർമ്മിക്കുന്ന പുതിയ കെട്ടിടത്തിന്റെ ശിലാസ്ഥാപനം ടി.ഐ മധുസൂദനൻ എം.എൽ.എ നിർവ്വഹിച്ചു.

 

പയ്യന്നൂർ മണ്ഡലത്തിലെ കരിവെള്ളൂർ പെരളം ഗ്രാമപഞ്ചായത്തിലെ കൂക്കാനം ഗവൺമെന്റ് യു.പി സ്‌കൂളിന് കേരള സർക്കാർ പൊതുവിദ്യാഭ്യാസ വകുപ്പ് പ്ലാൻ ഫണ്ടിൽ നിന്നും 1 കോടി രൂപ ചിലവഴിച്ച് നിർമ്മിക്കുന്ന പുതിയ കെട്ടിടത്തിന്റെ ശിലാസ്ഥാപനം ടി.ഐ മധുസൂദനൻ എം.എൽ.എ നിർവ്വഹിച്ചു. കരിവെള്ളൂർ പെരളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ.വി ലേജു അധ്യക്ഷത വഹിച്ചു.

ഹെഡ്‌മാസ്റ്റർ വി വി രവീന്ദ്രൻ സ്വാഗതം പറഞ്ഞു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.വി. അപ്പുക്കുട്ടൻ, പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മറ്റി ചെയർപേഴ്സൺമാരായ പി.ശ്യാമള, എ. ഷീജ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ പി. പങ്കജാക്ഷി, രാധാകൃഷ്ണൻ.പി, ജുബൈരിയ.പി.പി, രവീന്ദ്രൻ മാസ്റ്റർ, രമാദേവി ടീച്ചർ എന്നിവർ സംസാരിച്ചു.