ജീവനും സ്വത്തിനും ഭീഷണി: മുൻ ഡി വൈ എഫ് ഐ ജില്ലാ ഭാരവാഹി ടി പുരുഷോത്തമൻ പയ്യന്നൂർ പൊലിസ് സ്‌റ്റേഷന് മുൻപിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു

പയ്യന്നൂരിൽ മുൻ ഡി വൈ എഫ് ഐ ജില്ലാ ഭാരവാഹി ടി. പുരുഷോത്തമന്റെ ചെമ്മീൻ കൃഷി ഷെഡിന്  അജ്ഞാതർ തീയിട്ട സംഭവത്തിൻ പൊലിസ് അന്വേഷണം ഊർജ്ജിതമാക്കി

 



പയ്യന്നൂർ: പയ്യന്നൂരിൽ മുൻ ഡി വൈ എഫ് ഐ ജില്ലാ ഭാരവാഹി ടി. പുരുഷോത്തമന്റെ ചെമ്മീൻ കൃഷി ഷെഡിന്  അജ്ഞാതർ തീയിട്ട സംഭവത്തിൻ പൊലിസ് അന്വേഷണം ഊർജ്ജിതമാക്കി.ചെമ്മീൻകെട്ടിനോട് ചേർന്നുള്ള ഷെഡിനാണ് തീയിട്ടത്. വ്യാഴാഴ്ച്ച രാവിലെയാണ് സംഭവം ശ്രദ്ധയിൽപ്പെടുന്നത്. തനിക്കെതിരെ നടക്കുന്ന തുടർച്ചയായ അക്രമങ്ങളിൽ പൊലിസ് നടപടിയെടുക്കുന്നില്ലെന്ന് ആരോപിച്ചു ടിപുരുഷോത്തമൻ്റെ നേതൃത്വത്തിൽ പയ്യന്നൂർ പൊലിസ് സ്‌റ്റേഷന് മുൻപിൽ ജാഗ്രതാ സമിതി പ്രതിഷേധ ധർണ നടത്തി.

പയ്യന്നൂർ പൊലീസ് സ്റ്റേഷന് മുൻപിൽ നടന്ന പ്രതിഷേധ ധർണയിൽ വി. കുഞ്ഞികൃഷ്ണൻ എം എൽ എ യും പങ്കെടുത്തു. ടി പുരുഷോത്തമൻ്റെ ചെമ്മീൻ കൃഷി നശിപിച്ച സംഭവത്തിൽ കുറ്റക്കാരെ ഉടൻ പിടികൂടണമെന്ന് വി. കുഞ്ഞികൃഷ്ണൻഎം എൽ എ ആവശ്യപ്പെട്ടു.തൻ്റെ ഷെഡ് കത്തിച്ചത് സി.പി എം പ്രവർത്തകരാണെന്ന് ടി. പുരുഷോത്തമൻ ആരോപിച്ചു. വി. കുഞ്ഞികൃഷ്ണനെ പിന്തുണയ്ക്കുന്നതിൻ്റെ പേരിൽ തുടർച്ചയായ ആക്രമണമെന്നും പുരുഷോത്തമൻ പറഞ്ഞു. ചെമ്മീൻ സൂക്ഷിക്കുന്ന കണ്ടെയ്‌നറുകളും കൃഷിക്ക് ആവശ്യമായ മറ്റ് സാമഗ്രികളും പൂർണ്ണമായും കത്തിനശിച്ചു. ആദ്യം ബോംബെറിഞ്ഞ ശേഷം ഷെഡിന് തീയിടുകയായിരുന്നുവെന്ന് ടി. പുരുഷോത്തമൻ ആരോപിച്ചു. ഷെഡിന് തീയിട്ടതിന് പുറമെ, ചെമ്മീൻകെട്ടിലെ വെള്ളത്തിൽ വിഷദ്രാവകം കലർത്തിയതായും സംശയമുണ്ട്.

പുരുഷോത്തമന്റെ സഹോദരപുത്രൻ സ്ഥലത്ത് കാവലുണ്ടായിരുന്നുവെങ്കിലും, അദ്ദേഹം പുലർച്ചെ അവിടെ നിന്ന് മാറിയ സമയത്താണ് അക്രമികൾ എത്തിയത്. പയ്യന്നൂരിലെ സി.പി എം. ഔദ്യോഗിക നേതൃത്വവുമായി പുരുഷോത്തമൻ ഏറെ നാളായി തർക്കത്തിലായിരുന്നു. വി. കുഞ്ഞികൃഷ്ണനെ അനുകൂലിച്ചതിന്റെ പേരിലും അദ്ദേഹം സോഷ്യൽ മീഡിയയിൽ ഏറെ വിമർശനങ്ങൾക്ക് വിധേയനായിരുന്നു. വി. കുഞ്ഞികൃഷ്ണൻ്റെ നേതൃത്വത്തെ അണികൾതിരുത്തട്ടെയെന്ന പുസ്‌തക പ്രകാശനത്തിൽ പങ്കെടുത്തതോടെയാണ് ടി പുരുഷോത്തമനെ പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്നും പുറത്താക്കുന്നത്. നേരത്തെ ടി. പുരുഷോത്തമൻ്റെ മഹാദേവ ഗ്രാമത്തിലുള്ള വീട് കഴി ഞ്ഞ സഭാ തെരഞ്ഞെടുപ്പിനു മുൻപ് തകർ ത്തിരുന്നു. ഈ സംഭവത്തിന് ശേഷം പയ്യന്നൂരിൽ വ്യാപകമായ ആക്രമമാണ് നടന്നത്. യുഡിഎഫ് സ്ഥാനാർത്ഥിയായി മത്സരിച്ച വി. കുഞ്ഞികൃഷ്ണൻ്റെ ഫാം ഹൗസിന് നേരെയും അക്രമം നടന്നു .