പയ്യന്നൂർ റോട്ടറി ക്ലബ് കൃത്രിമക്കാൽ വെച്ചു നൽകുന്ന ക്യാംപ് ഡിസംബർ 21 ന് നടത്തും
പയ്യന്നൂർ റോട്ടറി ക്ളബ്ബ് സൗജന്യമായി കൃത്രിമക്കാലുകൾ വെച്ചു നൽകുമെന്ന് പയ്യന്നൂർ റോട്ടറി ക് ളബ്ബ് പ്രസിഡൻ്റ് പി.സുരേന്ദ്രൻ കണ്ണൂർ പ്രസ് ക്ളബ്ബിൽ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
കണ്ണൂർ : പയ്യന്നൂർ റോട്ടറി ക്ളബ്ബ് സൗജന്യമായി കൃത്രിമക്കാലുകൾ വെച്ചു നൽകുമെന്ന് പയ്യന്നൂർ റോട്ടറി ക് ളബ്ബ് പ്രസിഡൻ്റ് പി.സുരേന്ദ്രൻ കണ്ണൂർ പ്രസ് ക്ളബ്ബിൽ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. റോട്ടറി ഇൻ്റർനാഷനലിൻ്റെ ഗ്ളോബൽ ഗ്രാൻഡ് പ്രൊജക്റ്റിൻ്റെ ഭാഗമായി കോയമ്പത്തൂർ മിഡ് ടൗൺ റോട്ടറി ക്ളബ്ബുമായി ചേർന്നാണ് വാക്ക് എഗെൻ എന്ന പേരിൽ സൗജന്യമായി ക്യാംപ് നടത്തുന്നത്.
റോട്ടറി ഡിസ്ട്രിക് 320 4 ലെ ഏറ്റവും വലിയ ക്ളബ്ബായ പയ്യന്നൂർ റോട്ടറി കഴിഞ്ഞ 40 വർഷമായി നിരവധി സേവനപ്രവർത്തനങ്ങൾ നടത്തിവരികയാണ്' സൗജന്യ കൃത്രിമ കാൽ ഘടിപ്പിക്കുന്ന ക്യാംപ് ഡിസംബർ 21 ന് റെയിൽവേ സ്റ്റേഷനു സമീപത്തെ കേളോത്തെ പയ്യന്നൂർ റോട്ടറിക്ളബ്ബിലാണ് നടക്കുക.
കാലുകൾ ആവശ്യമുള്ളവർ ഡിസംബർ 10നകം 99 61 884128,985 532812 എന്നീ നമ്പറുകളിൽ വിളിച്ചു മുൻ കൂട്ടി പേർരജിസ്റ്റർ ചെയ്യണമെന്നും സംഘാടകർ അറിയിച്ചു. വാർത്താ സമ്മേളനത്തിൽ ഡിസ്ട്രിക് സെക്രട്ടറി ഡോ. എം. വിനോദ് കുമാർ, പ്രൊജക്ട് ചെയർ ടി.എ രാജീവൻ, പ്രൊജക്ട് കൺവീനർ ഇ.പി ചന്ദ്രൻ, പയ്യന്നൂർ റോട്ടറി സർവ്വീസ് പ്രൊജക്ട് ചെയർ കമലാക്ഷൻ മേലേടത്ത് എന്നിവരും പങ്കെടുത്തു