പയ്യന്നൂരിൽ വാഹനാപകടത്തിൽ ഗുരുതരമായി പരുക്കേറ്റ വിമുക്തഭടൻ ചികിത്സയ്ക്കിടെ മരിച്ചു
വാഹനാപകടത്തില്‍ ഗുരുതരമായിപരിക്കേറ്റ് ചികിത്സയില്‍ കഴിഞ്ഞിരുന്നവിമുക്തഭടൻ മരിച്ചു.
Updated: Apr 28, 2026, 15:56 IST
പയ്യന്നൂര്‍: വാഹനാപകടത്തില്‍ ഗുരുതരമായിപരിക്കേറ്റ് ചികിത്സയില്‍ കഴിഞ്ഞിരുന്നവിമുക്തഭടൻ മരിച്ചു. വെള്ളൂര്‍ കാറമേലിലെ പരേതനായ കാമ്പ്രത്ത് കരുണാകര പൊതുവാളിൻ്റേയും വെള്ളോറ വടക്കേ വീട്ടിൽ ദേവകിയമ്മയുടെയുംമകൻ ടെറിറ്റോറിയിൽ ആർമിയിൽ നിന്നും വിരമിച്ച വി.വി.സജേഷാണ്(50) മരണപ്പെട്ടത്.
ഇക്കഴിഞ്ഞ 25 ന് ശനിയാഴ്ച ഉച്ചക്ക് പന്ത്രണ്ടേമുക്കാലോടെയാണ് അപകടം. വെള്ളൂർ പുതിയങ്കാവ്വനിതാ ബേങ്കിന് സമീപം സജേഷ് ഓടിച്ച സ്‌കൂട്ടര്‍ തെന്നി മറിഞ്ഞായിരുന്നു അപകടം.സാരമായി പരിക്കേറ്റ സജേഷ് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിലെ ചികിത്സക്കിടയില്‍ മരണപ്പെടുകയായിരുന്നു. ഈ മാസം എട്ടിനാണ് സജേഷിൻ്റെ പിതാവ് മരണപ്പെട്ടത്.ഭാര്യ:അനുരാധ (കാഞ്ഞങ്ങാട് പെരിയ ).മക്കൾ: വേദിക, വിദ്യുത് . സഹോദരങ്ങൾ: മനോജ് ,ചിത്ര. പയ്യന്നൂർ പോലീസ് മൃതദേഹം ഇൻക്വസ്റ്റ് നടത്തി.