പയ്യന്നൂര്‍ രാമന്തളിയിൽ ക്ഷേത്ര ഭണ്ഡാരം കുത്തി തുറന്ന് കാണിക്കപ്പണം കവർന്നു

കണ്ണൂർ : പയ്യന്നൂര്‍ രാമന്തളിയിൽ ക്ഷേത്രങ്ങളിലെ ഭണ്ഡാരങ്ങൾ കുത്തിതുറന്ന് പണം കവർന്നു. രാമന്തളി താവൂരിയാട്ട് ക്ഷേത്രത്തിലേയും മുച്ചിലോട്ട് കാവിലേയും ഭണ്ഡാരങ്ങളാണ് കുത്തി തുറന്ന് പണം കവർന്നത്. വെള്ളിയാഴ്ച്ച രാവിലെയാണ് സംഭവം കണ്ടെത്തിയത്.
 
പണം എത്ര നഷ്ടപ്പെട്ടുവെന്ന് കണക്കാക്കാനായിട്ടില്ല. ക്ഷേത്ര ഭാരവാഹികള്‍ പയ്യന്നൂര്‍ പോലീസില്‍ പരാതി നല്‍കി. വ്യാഴാഴ്ച്ച കരിവെള്ളൂര്‍ പെരളം കൊഴുമ്മൽ വരീക്കര കാവ് ക്ഷേത്ര ഭണ്ഡാരം കുത്തിത്തുറന്നു പണം കവര്‍ന്ന സംഭവവുമുണ്ടായിരുന്നു. 5000 രൂപയോളം നഷ്ടം സംഭവിച്ചതായി ക്ഷേത്രം ഭാരവാഹി പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.