പയ്യന്നൂർ നഗരസഭാ കൗൺസിലർ വി.കെ നിഷാദിൻ്റെ പരോൾ കാലാവധി നീട്ടി
പയ്യന്നൂരിലെ നഗരസഭാ കൗൺസിലറായി വിജയിച്ച വി കെ നിഷാദിന്റെ പരോൾ കാലാവധി വീണ്ടും നീട്ടി 15 ദിവസത്തേക്കാണ് പരോൾ നീട്ടിയത് ഈ മാസം 26 വരെയാണ് പരോൾ നീട്ടിയത് ജയിൽ വകുപ്പിലെ ഉന്നതതല ഇടപെടലാണ് പരോൾ നീട്ടി നൽകാൻ കാരണമായത്.
Jan 15, 2026, 19:00 IST
പയ്യന്നൂർ : പയ്യന്നൂരിലെ നഗരസഭാ കൗൺസിലറായി വിജയിച്ച വി കെ നിഷാദിന്റെ പരോൾ കാലാവധി വീണ്ടും നീട്ടി 15 ദിവസത്തേക്കാണ് പരോൾ നീട്ടിയത് ഈ മാസം 26 വരെയാണ് പരോൾ നീട്ടിയത് ജയിൽ വകുപ്പിലെ ഉന്നതതല ഇടപെടലാണ് പരോൾ നീട്ടി നൽകാൻ കാരണമായത്.
അച്ഛന്റെ ചികിത്സ ചൂണ്ടിക്കാട്ടിയാണ് പരോൾ അനുവദിച്ചത്. പയ്യന്നൂർ നഗരത്തിൽ പ്രതിഷേധ പ്രകടനത്തിനിടെ പൊലീസിനെ വധിക്കാൻ ശ്രമിച്ച കേസിൽ കഴിഞ്ഞ മാസം 25നാണ് നിഷാദിനെ 20 വർഷം തടവിന് ശിക്ഷിച്ചത് ഡിവൈഎഫ്ഐ കണ്ണൂർ ജില്ലാ എക്സിക്യൂട്ടീവ് അംഗമാണ് നിഷാദ്