പയ്യന്നൂരിൽ പ്രതിശ്രുത വധുവിനെ പുഴയിൽ ചാടി മരിച്ച നിലയിൽ കണ്ടെത്തി

പയ്യന്നൂരിൽ പ്രതിശ്രുത വധുപുഴയിൽ ചാടി ജീവനൊടുക്കി. പയ്യന്നൂർ ടൗണിലെ മാളിലെ ജീവനക്കാരി കോറോം കാനായി മുക്കൂട് സ്വദേശിനി സി.ശ്രുതി(24)യുടെ മൃതദേഹമാണ് കണ്ടെത്തിയത്.  

 

പയ്യന്നൂർ: പയ്യന്നൂരിൽ പ്രതിശ്രുത വധുപുഴയിൽ ചാടി ജീവനൊടുക്കി. പയ്യന്നൂർ ടൗണിലെ മാളിലെ ജീവനക്കാരി കോറോം കാനായി മുക്കൂട് സ്വദേശിനി സി.ശ്രുതി(24)യുടെ മൃതദേഹമാണ് കണ്ടെത്തിയത്.  ഇന്നലെ ഒക്ടോബർ 12 ന് വൈകുന്നേരം നാലിന് കോറോം കൂർക്കരയിൽ പ്രവർത്തിക്കുന്ന കൗൺസിലിങ്ങ് കേന്ദ്രത്തിൽ അമ്മായി സുലേഖ, വിവാഹം നിശ്ചയിച്ച അഖിൽ, അഖിലിന്റെ അമ്മാവൻ സുരേഷ് എന്നിവരോടൊപ്പം   എത്തിയതായിരുന്നു യുവതി.

 കൗൺസിലറുമായി സംസാരിച്ചുകൊണ്ടിരിക്കെ പെട്ടെന്ന് ഇറങ്ങി സ്‌കൂട്ടറിൽ കയറി പോവുകയായിരുന്നു. അമ്മാവൻ എം. ശ്രീധരൻ്റെ പരാതിയിൽ പോലീസ് കേസെടുത്ത് അന്വേഷിക്കുന്നതിനിടെ ശ്രുതിയുടെ സ്‌കൂട്ടർ പുഴയോരത്ത് ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയത്.ഇന്നലെ രാത്രിയും ഇന്ന് രാവിലെയുമായി സ്‌കൂബാ ടീമിന്റെ സഹായത്തോടെ പയ്യന്നൂർ ഫയർ സ്റ്റേഷൻ ഓഫീസർ സി.പി.രാജേഷിന്റെ നേതൃത്വത്തിൽ നടത്തിയ തിരച്ചിലിനിടെ പെരുമ്പ ചിറ്റാരി കൊവ്വൽ റോട്ടറി ക്ലബ്ബ് റോഡ് തണൽ ഇക്കോ പാർക്കിന് സമീപം പുഴയിൽ ഇന്ന് രാവിലെ 11.15 മണിയോടെയാണ് മൃതദേഹം കണ്ടെത്തിയത്.  

കൗൺസിലിംഗ് കേന്ദ്രത്തിൽ സംസാരിച്ചു കൊണ്ടിരിക്കെ യുവതി തന്റെ സ്‌കൂട്ടറുമായി ആരോടും പറയാതെ ഓടിച്ചു പോകുകയായിരുന്നു. പിന്നീട് രാത്രിയായിട്ടുംവീട്ടിൽ തിരിച്ചെത്തിയില്ല.ഇതേ തുടർന്ന് ബന്ധുക്കളുടെ പരാതിയിൽകേസെടുത്ത പോലീസ് അന്വേഷണത്തിൽ ഇന്നലെരാത്രിയോടെ യുവതിയുടെ സ്‌കൂട്ടർ ചിറ്റാരികൊവ്വൽ റോട്ടറി ക്ലബ്ബ് റോഡിൽ തണൽ ഇക്കോ പാർക്കിനു സമീപം ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി.യുവതിയുടെ ചെരിപ്പും ഇവിടെ നിന്നും കണ്ടെത്തി ഇതോടെ യുവതി പുഴയിൽ ചാടിയിട്ടുണ്ടാകാമെന്ന അഭ്യൂഹത്തെ തുടർന്ന് പയ്യന്നൂർഫയർ സ്റ്റേഷനിൽ നിന്നും സ്റ്റേഷൻ ഓഫീസർ സി.പി. രാജേഷിന്റെ നേതൃത്വത്തിൽ ഇന്നലെ രാത്രിയിലും ഇന്ന് രാവിലെയുമായി നടത്തിയ തിരച്ചിലാണ് മൃതദേഹം കണ്ടെത്തിയത്. കാനായി മുക്കൂടിലെ പരേതനായ ചന്ദ്രന്റെയും ജാനകിയുടേയും മകളാണ്. സഹോദരി: ശ്രീലക്ഷ്മി .മൃതദേഹം പരിയാരത്തെ കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് പയ്യന്നൂർ പോലീസ്  ഇൻക്വസ്റ്റ് നടത്തിയതിനു ശേഷം മാറ്റി.