പയ്യന്നൂരിൽ വാദ്യകലാകാരൻ ഭാര്യവീട്ടിൽ കുഴഞ്ഞുവീണ് മരിച്ചു

പയ്യന്നൂർ സുബ്രഹ്‌മണ്യസ്വാമി ക്ഷേത്രത്തിന് സമീപത്തെ  പരേതനായ ഫോട്ടോഗ്രാഫർ കെ.വി കൃഷ്ണമാരാരുടേയും പി.വി പുഷ്പവല്ലിയുടെയും മകൻ പയ്യന്നൂർ ഫിഷറീസ്
 

പയ്യന്നൂർ: വാദ്യകലാകാരൻ ഭാര്യവീട്ടിൽ കുഴഞ്ഞുവീണ് മരിച്ചു. പയ്യന്നൂർ സുബ്രഹ്‌മണ്യസ്വാമി ക്ഷേത്രത്തിന് സമീപത്തെ  പരേതനായ ഫോട്ടോഗ്രാഫർ കെ.വി കൃഷ്ണമാരാരുടേയും പി.വി പുഷ്പവല്ലിയുടെയും മകൻ പയ്യന്നൂർ ഫിഷറീസ് കോളേജിന് സമീപം താമസിക്കുന്ന പുളിയംവള്ളി വീട്ടിൽ പി.വി.പ്രേംകുമാർ (54) ആണ് മരിച്ചത്.

ഞായറാഴ്ച്ചരാത്രി 10.45 നാണ് പൂത്തൂരിലെ ഭാര്യവീട്ടിൽ കുഴഞ്ഞുവീണത്.ഉടൻതന്നെ പയ്യന്നൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പയ്യന്നൂരിലെ ഓട്ടോഡ്രൈവർ കൂടിയാണ്.ഭാര്യ: കെ.വി.സവിത (പയ്യന്നൂർ മാൾ).മക്കൾ: കെ.വി.സഹസ്ര, കെ.വി ശ്രേയ (വിദ്യാർത്ഥികൾ). സഹോദരൻ: ബാബുരാജ് മാരാർ( ഫോട്ടോഗ്രാഫർ).സംസ്‌കാരം ഇന്ന് വൈകുന്നേരം 4 മണിക്ക് സമുദായ ശ്മശാനത്തിൽ നടത്തി.