പയ്യന്നൂരിൽ വിഷം ഉള്ളിൽ ചെന്ന് ചികിത്സയിലായിരുന്ന മധ്യവയസ്‌കൻ മരണമടഞ്ഞു
വിഷം ഉള്ളിൽ ചെന്ന് ചികിത്സയില്‍ കഴിയുകയായിരുന്ന മണ്ടൂര്‍ ചുമടുതാങ്ങി സ്വദേശി മരിച്ചു. ഫാത്തിമ മന്‍സിലില്‍ എസ്.എ.ഇ.പി.അബ്ദുള്ളക്കുഞ്ഞി(58)ആണ് മരിച്ചത്.
Sep 10, 2026, 10:14 IST
പയ്യന്നൂർ:വിഷം ഉള്ളിൽ ചെന്ന് ചികിത്സയില്‍ കഴിയുകയായിരുന്ന മണ്ടൂര്‍ ചുമടുതാങ്ങി സ്വദേശി മരിച്ചു. ഫാത്തിമ മന്‍സിലില്‍ എസ്.എ.ഇ.പി.അബ്ദുള്ളക്കുഞ്ഞി(58)ആണ് മരിച്ചത്. സെപ്റ്റംബർ-3 ന് രാത്രി പത്തിനാണ് ഇദ്ദേഹത്തെ തളിപ്പറമ്പ് ചിറവക്കില്‍ വീണുകിടക്കുന്ന നിലയില്‍ കണ്ടത്. പരിയാരത്തെ കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജില്‍ ചികില്‍സയിലിരിക്കെ ഇന്ന് രാവിലെ 7.15 നായിരുന്നു മരണം.
പരേതനായ ടി.പി.മഹമ്മദ്ഹാജിയുടെയും ബീഫാത്തിമയുടെയും മകനാണ്. ഭാര്യ: സുബൈദ(കുറ്റൂര്‍). മക്കള്‍: ലുഖ്മാന്‍, ലുബൈബ്, ഫാത്തിമ. പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം കബറടക്കം ഇന്ന് വൈകുന്നേരം 5 ന് മണിക്ക് മണ്ടൂര്‍ ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ നടന്നു.