പയ്യന്നൂരില്‍ കോൺഗ്രസ് ബൂത്ത് ഏജൻ്റിൻ്റെ വീടിന് നേരെ സ്‌ഫോടക വസ്തു എറിഞ്ഞു

പയ്യന്നൂരില്‍ കോൺഗ്രസ് വനിതാ ബൂത്ത് ഏജൻ്റിൻ്റെ വീടിന് നേരെ സ്‌ഫോടക വസ്തു എറിഞ്ഞതായി പരാതി.

 

 പയ്യന്നൂർ:പയ്യന്നൂരില്‍ കോൺഗ്രസ് വനിതാ ബൂത്ത് ഏജൻ്റിൻ്റെ വീടിന് നേരെ സ്‌ഫോടക വസ്തു എറിഞ്ഞതായി പരാതി.വെള്ളൂര്‍ രാമന്‍കുളത്തിന് സമീപത്തെ വി .വി കമലാക്ഷിയുടെ വീടിന് നേരെയാണ് ആക്രമണമുണ്ടായത്. തിങ്കളാഴ്ച്ച രാത്രി 10.50 ഓടെയാണ് സംഭവം.വീടിന് മുന്നിലുള്ള പരസ്യ ബോര്‍ഡില്‍ തട്ടി പൊട്ടിയതിനാല്‍ വീടിനോ വാഹനങ്ങള്‍ക്കോ കേടുപാട് സംഭവിച്ചില്ല. പയ്യന്നൂര്‍ പൊലീസ് സംഭവസ്ഥലം സന്ദര്‍ശിച്ചു.

കമലാക്ഷിയുടെ മകന്റെ ഭാര്യ നിത്യ കഴിഞ്ഞ  തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ ബൂത്ത് ഏജന്റായി പ്രവര്‍ത്തിച്ചിരുന്നു. ആ സമയത്ത് ചില ഭീഷണികളൊക്കെ നേരിട്ടിരുന്നതായാണ് വിവരം. വീടിന് പൊലീസ് കാവല്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. അതേ സമയം പയ്യന്നൂരിൽ തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തോടെ വ്യാപകമായ അക്രമം നടക്കുമെന്ന് രഹസ്യാന്വേഷണ വിഭാഗം റിപ്പോർട്ടുണ്ട്.