തന്നെ കഞ്ചാവ് കേസിൽ കുടുക്കി നശിപ്പിക്കാൻ ശ്രമം: ഡി.ജി പി ക്ക് പരാതി നൽകിയതായി പയ്യന്നൂരിലെ ജ്യോത്സൻ ശ്രീനാഥ് നമ്പൂതിരി
ഓപ്പറേഷൻ തൂഫാനെന്ന പേരിൽ തനിക്കെതിരെ കള്ളക്കേസെടുത്ത് പീഡിപ്പിച്ചതായി സംസ്ഥാന പോലീസ് മേധാവി റാവ ഡ ചന്ദ്രശേഖറിന് പരാതി നൽകിയതായി പയ്യന്നൂരിലെ ജ്യോതിഷ - മാന്ത്രിക - വൈദിക കർമ്മങ്ങൾ നടത്തുന്ന പെരികമന ഇല്ലത്തെ ശ്രീനാഥ് നമ്പൂതിരി
കണ്ണൂർ:ഓപ്പറേഷൻ തൂഫാനെന്ന പേരിൽ തനിക്കെതിരെ കള്ളക്കേസെടുത്ത് പീഡിപ്പിച്ചതായി സംസ്ഥാന പോലീസ് മേധാവി റാവ ഡ ചന്ദ്രശേഖറിന് പരാതി നൽകിയതായി പയ്യന്നൂരിലെ ജ്യോതിഷ - മാന്ത്രിക - വൈദിക കർമ്മങ്ങൾ നടത്തുന്ന പെരികമന ഇല്ലത്തെ ശ്രീനാഥ് നമ്പൂതിരി കണ്ണൂർ പ്രസ് ക്ളബ്ബിൽ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ജൂൺ മൂന്നാം തീയതി ഒരു മുസ്ലീം സ്ത്രീ പ്രശ്ന ചിന്ത നടത്താൻ തന്റെ സ്ഥാപനത്തിൽ വരികയും ഞാൻ പരിഹാര ക്രിയകൾ നിർദ്ദേശിക്കുകയും ചെയ്തിരുന്നു.
പിറ്റേന്ന് ആ സ്ത്രീ തന്നെ വിളിച്ച് തനിക്ക് നല്ല മന:സമാധാനമുണ്ടെന്നും മുസ്ലീമായതിനാൽ അമ്പലത്തിൽ പോയി പരിഹാര കർമ്മങ്ങൾ ചെയ്യാൻ സാധ്യമല്ലെന്നും മുട്ടറുക്കാൻ തിരുമേനി സഹായിക്കണമെന്നും അപേക്ഷിച്ച പ്രകാരം ഉച്ചയ്ക്ക് ശേഷം വരാമെന്നും അവർ പറഞ്ഞു. ഉച്ചയ്ക്ക് ശേഷം അവരെത്തിയ ഉടനെ ഒരു സംഘമാളുകൾഒരു വനിതാ എസ് ഐ ക്കൊപ്പം വരികയും യൂണിഫോമിടാത്ത കുറേ പോലീസുകാർ തന്റെ മുറിക്കകത്ത് കയറി റെയ്ഡാണെന്ന് മുറിയിലുണ്ടായിരുന്ന എല്ലാം വാരിവലിച്ചിട്ടു . പിന്നീട് ഒരു പാക്കറ്റ് കഞ്ചാവ് കിട്ടിയെന്ന് അവർ അലറി കൊണ്ട് ഓടി വന്നു പറയുകയും അത് തന്റേതല്ലെന്ന് പറഞ്ഞപ്പോൾ പൊലിസുകാർ അതിക്രമം കാണിക്കുകയുമായിരുന്നു തൻ്റെമുണ്ട് പിടിച്ചഴിക്കുകയും"കൗപീനമൊക്കെ ഇട്ടിട്ടാണൊടാ ലഹരി" എന്ന് പറഞ്ഞ് കൊണ്ട് പൂണൂലു പിടിച്ചു വലിച്ചു. തന്നെ ഭയപ്പെടുത്തിയതായി ശ്രീനാഥ് നമ്പൂതിരി പറഞ്ഞു . താനുമായി ബന്ധമുള്ള പല പ്രമുഖരുടെ പേര് പറയിപ്പിക്കാൻ ശ്രമിക്കുകയും ചെയ്തു.
.തന്റെ പേരിൽ പെറ്റികേസ് മാത്രമേ ഉള്ളൂവെന്ന് പറഞ്ഞ് തിരിച്ചു പോയി. അടുത്ത മുറിയിലെ ആൾക്കാർ പറഞ്ഞപ്പോഴാണ് തന്നെ കഞ്ചാവ് കേസിലാണ് അറസ്റ്റ് ചെയ്തതായി കാണിച്ച് വിട്ടയച്ചതെന്ന് മനസ്സിലായതെന്നും പരാതിയിൽ പറയുന്നു.കഴിഞ്ഞ കുറച്ചു വർഷങ്ങളായി സിപിഎമ്മിന്റെ നിർദ്ദേശത്തിനും ഭീഷണിക്കും വഴങ്ങാതെ ഗണേശോത്സവത്തിന് താൻ ഹോമം നടത്തുന്ന പതിവുണ്ടായിരുന്നു. അതുകൊണ്ട് പ്രദേശത്തു തന്നെയുള്ള സി പി എം പ്രവർത്തകർക്ക് തന്നോട് വിരോധം നിലനിൽക്കുകയാണെന്നും അത് കൊണ്ട് തന്നെ അറസ്റ്റിന് പിന്നിൽ രാഷ്ട്രീയ-മത സംഘങ്ങളുണ്ടോയെന്ന് കണ്ടെത്തണമെന്നും ശ്രീനാഥ് നമ്പൂതിരി ആവശ്യപ്പെട്ടു. പൊലീസ് തൻ്റെ തെറ്റായ രീതിയിലുള്ള ഫോട്ടോയാണ് പ്രചരിപ്പിച്ചത് ഇതു കാരണം മാനഹാനിയുണ്ടായി. സമൂഹ മാധ്യമങ്ങളിൽ കഞ്ചാവ് ജ്യോത്സ്യനെന്ന പ്രചരണം ചിലർ സോഷ്യൽ മീഡിയയിലുടെ ബോധപൂർവ്വം നടത്തുന്നു.
സമൂഹ മാധ്യമങ്ങളിൽ തനിക്കെതിരെ ഉണ്ടായ അപകീർത്തിക്കെതിരെയും ഒരന്വേഷണം വേണമെന്നുംശ്രീനാഥ് നമ്പൂതിരി ആവശ്യപ്പെട്ടു തനിക്കെതിരെയുണ്ടായ നിയമ നടപടി ഏതൊരു സാധാരണക്കാരനും വരാവുന്നതാണ് ഇതിനെതിരെ നിയമ പോരാട്ടം നടത്തുമെന്നും ശ്രീനാഥ് നമ്പൂതിരി പറഞ്ഞു.