പയ്യന്നൂരിൽ വയറിങ് ബോക്സുകൾ കവർച്ച ചെയ്ത യുവാവ് അറസ്റ്റിൽ
കണ്ണൂർ : പയ്യന്നൂരിൽ കൺസ്ട്രക്ഷൻ കമ്പനിയുടെ നിർമ്മാണ സ്ഥലത്തെ സ്റ്റെയർ റൂമിൽ സൂക്ഷിച്ച അഞ്ചോളം വയറിംഗ് ബോക്സുകൾ മോഷ്ടിച്ചു കടന്നു കളഞ്ഞ പ്രതി പിടിയിൽ.അന്നൂർ പട്ടമ്മാർ കൊവ്വലിലെ സി.കെ.ജിതിനെ (38)യാണ് എസ്.ഐ.കെ.സുഹൈലും സംഘവും അറസ്റ്റു ചെയ്തത്.
Aug 24, 2024, 19:36 IST

കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻ്റ് ചെയ്തു. എൽ.ഐ.സി. ജംഗ്ഷന് സമീപത്തെ ഗംഗോത്രി കൺസ്ട്രഷൻസ് കമ്പനിയുടെ എച്ച്ബി ആർക്കേഡിൽ സൂക്ഷിച്ച 5800 രൂപ വിലവരുന്ന വയറിംഗ് ബോക്സുകളാണ് പ്രതി മോഷ്ടിച്ചത്. .സുപ്പർവൈസർപയ്യന്നൂർ മാവിച്ചേരിയിലെ സി.വി.ശ്രീകാന്തിൻ്റെ പരാതിയിൽ കേസെടുത്ത പോലീസ് പ്രതിയെ കണ്ടെത്തി അറസ്റ്റുചെയ്യുകയായിരുന്നു.