പയ്യാമ്പലം ജിവിഎച്ച്എസ് ഗേൾസ് സ്കൂളിൽ കെ സുധാകരൻ എം പി യുടെ പ്രാദേശിക വികസന ഫണ്ട് ഉപയോഗിച്ച് വാങ്ങിയ ബസിൻ്റെ ചില്ല് തകർത്തു
 

കണ്ണൂർ നഗരത്തിലെ സ്‌കൂൾ ബസ് തകർത്ത നിലയിൽ.പയ്യാമ്പലത്തെ ജിവിഎച്ച്എസ് ഗേൾസ് സ്കൂളിൻ്റെ ബസിൻ്റെ സൈഡ് വശത്തെ ചില്ലാണ് തകർത്തത്.കെ സുധാകരൻ എം പി യുടെ പ്രാദേശിക വികസന ഫണ്ട് ഉപയോഗിച്ചാണ് ബസ് വാങ്ങിയത്.

 

കണ്ണൂർ: കണ്ണൂർ നഗരത്തിലെ സ്‌കൂൾ ബസ് തകർത്ത നിലയിൽ.പയ്യാമ്പലത്തെ ജിവിഎച്ച്എസ് ഗേൾസ് സ്കൂളിൻ്റെ ബസിൻ്റെ സൈഡ് വശത്തെ ചില്ലാണ് തകർത്തത്.കെ സുധാകരൻ എം പി യുടെ പ്രാദേശിക വികസന ഫണ്ട് ഉപയോഗിച്ചാണ് ബസ് വാങ്ങിയത്. ഇന്ന് രാവിലെയാണ് ബസ് തകർത്ത നിലയിൽ കണ്ടെത്തിയത്. 

സ്‌കൂൾ കെട്ടിടത്തിൻ്റെ ജനൽ ചില്ലും തകർത്തിട്ടുണ്ട്. സ്‌കൂൾ അധികൃതരുടെ പരാതിയിൽ കണ്ണൂർ ടൗൺ പൊലിസ് കേസെടുത്തു. പ്രദേശത്തെ സി.സി ടി വി ദൃശ്യങ്ങൾ പൊലിസ് പരിശോധിച്ചു വരികയാണ് സാമൂഹ്യ വിരുദ്ധരാണ് അക്രമം നടത്തിയതെന്ന് സംശയിക്കുന്നു. കുട്ടികളെ കൊണ്ടുപോയി ഇറക്കി സ്‌കൂൾ കോംപൗണ്ടിൽ നിർത്തിയിട്ട ബസാണ് തകർത്തത്.