കൊടുംചൂട് :പയ്യാമ്പലത്തെ ശവദാഹത്തിന് സമയക്രമം നിശ്ചയിച്ചതായി മേയർ
കൊടുംചൂട് തുടരുന്ന സാഹചര്യത്തിൽകണ്ണൂർ കോർപറേഷൻ നിയന്ത്രണത്തിലുള്ള പയ്യാമ്പലം ശ്മശാനത്തിൽ നടക്കുന്ന ശവദാഹത്തിന്റെ നിലവിലെ സമയക്രമം പുന:ക്രമീകരിക്കാൻ ഇന്ന് ചേർന്ന കൌൺസിൽ യോഗം തീരുമാനിച്ചു.
Updated: Apr 24, 2026, 08:59 IST
കണ്ണൂർ: കൊടുംചൂട് തുടരുന്ന സാഹചര്യത്തിൽകണ്ണൂർ കോർപറേഷൻ നിയന്ത്രണത്തിലുള്ള പയ്യാമ്പലം ശ്മശാനത്തിൽ നടക്കുന്ന ശവദാഹത്തിന്റെ നിലവിലെ സമയക്രമം പുന:ക്രമീകരിക്കാൻ ഇന്ന് ചേർന്ന കൌൺസിൽ യോഗം തീരുമാനിച്ചു.
സംസ്ഥാനത്തു വേനലിന്റെ കാഠിന്യം കൂടിവരുന്നതിന്റെ പശ്ചാത്തലത്തിൽ നിലവിലെ സമയക്രമം രാവിലെ 9 മണിമുതൽ 11 മണിവരെയും ഉച്ചക്ക് 2.30 മുതൽ 4 മണിവരെയും നിജ പ്പെടുത്തുന്നതാണെന്നു മേയർ അറിയിച്ചു. പുതുക്കിയ സമയക്രമം ഏപ്രിൽ 24 ( നാളെ ) മുതൽ നിലവിൽ വരുമെന്നും മേയർ അഡ്വ. പി കെ ഇന്ദിരഅറിയിച്ചു.