പട്ടുവത്ത് പന്തൽ ജോലിക്കാരനായ യുവാവിനെ വീടിനകത്ത് മരിച്ച നിലയിൽ കണ്ടെത്തി

പട്ടുവത്ത് യുവാവിനെ വീടിന്റെ മുകള്‍നിലയിലെ ബെഡ്‌റൂമിലെ ജനല്‍കമ്പിയില്‍ ഉടുമുണ്ടില്‍ കെട്ടിത്തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി.പട്ടുവം അരിയിലെ കൊമ്മച്ചി വീട്ടില്‍ പി.പി.അബ്ദുള്ള-ഫാത്തിമ ദമ്പതികളുടെ മകന്‍ കെ.മുഹമ്മദ് അഫ്‌സലാ(29)ണ് മരിച്ചത്.

 

തളിപ്പറമ്പ്: പട്ടുവത്ത് യുവാവിനെ വീടിന്റെ മുകള്‍നിലയിലെ ബെഡ്‌റൂമിലെ ജനല്‍കമ്പിയില്‍ ഉടുമുണ്ടില്‍ കെട്ടിത്തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി.പട്ടുവം അരിയിലെ കൊമ്മച്ചി വീട്ടില്‍ പി.പി.അബ്ദുള്ള-ഫാത്തിമ ദമ്പതികളുടെ മകന്‍ കെ.മുഹമ്മദ് അഫ്‌സലാ(29)ണ് മരിച്ചത്.

ഇന്നലെ(ആഗസ്റ്റ്-17) വൈകുന്നേരം 6.15 നാണ് മൃതദേഹം കണ്ടത്.ഭാര്യ: സജിന(കാസര്‍ഗോഡ്).ഒരു വര്‍ഷം മുമ്പാണ് വിവാഹിതനായത്.പന്തല്‍ നിര്‍മ്മാണ ജോലിക്കാരനാണ് അഫ്സൽ തളിപ്പറമ്പ് പൊലിസ് ഇൻക്വസ്റ്റ് നടത്തി.