പട്ടാന്നൂരിൽ തെങ്ങ് കടപുഴകി വീണ് വീട് തകർന്നു
കൂടാളി പഞ്ചായത്തിലെ പട്ടാന്നൂരിൽ ഇന്ന് പുലർച്ചെയുണ്ടായ കനത്ത മഴയിലും കാറ്റിലും തെങ്ങ് കടപുഴകി വീണ് വീടിൻ്റെ മേൽക്കൂര തകർന്നു.
Jul 2, 2026, 12:21 IST
കൂടാളി : കൂടാളി പഞ്ചായത്തിലെ പട്ടാന്നൂരിൽ ഇന്ന് പുലർച്ചെയുണ്ടായ കനത്ത മഴയിലും കാറ്റിലും തെങ്ങ് കടപുഴകി വീണ് വീടിൻ്റെ മേൽക്കൂര തകർന്നു. ഇരുനില ഓടിട്ട വീടാണ് തകർന്നത് വീടിൻ്റെ പിന്നാമ്പുറത്തെ തെങ്ങ് കടപുഴകി വീഴുകയായിരുന്നു.
വീടിൻ്റെ മേൽക്കൂരയ്ക്ക് കേടുപാടുകൾ പറ്റി. പട്ടാന്നൂരിലെ കെ കെ ഓമനയുടെ ഉടമസ്ഥതയിലുള്ളതാണ് വീട്. അപകടത്തിൽ വീട്ടുകാർക്ക് ആർക്കും പരുക്കേറ്റിട്ടില്ല. കൂടാളി പഞ്ചായത്ത്. വില്ലേജ് ഓഫീസ് അധികൃതർ സ്ഥലത്തെത്തി നാശനഷ്‌ടം വിലയിരുത്തി.