കണ്ണൂരിലെ പ്രശസ്ത പരസ്യകലാകാരൻ സുവർണ സുകുമാരൻ നിര്യാതനായി
കണ്ണൂരിലെ പ്രമുഖ പരസ്യകലാകാരൻ പെരളശ്ശേരി ചിരതുംങ്കണ്ടിയിലെ മ ങ്ക്യാവിൽസുകുമാരൻ (74) നിര്യാതനായി.
Apr 6, 2026, 11:25 IST
പെരളശേരി : കണ്ണൂരിലെ പ്രമുഖ പരസ്യകലാകാരൻ പെരളശ്ശേരി ചിരതുംങ്കണ്ടിയിലെ മ ങ്ക്യാവിൽസുകുമാരൻ (74) നിര്യാതനായി. കണ്ണൂർ നഗരത്തിലെ കണ്ണോത്തും ചാലിൽ 30 വർഷത്തോളം സുവർണ ആർട് സെന്ന പേരിൽ പരസ്യകലാ സ്ഥാപനം നടത്തിയിരുന്നു കണ്ണൂരിലെ പല പ്രമുഖ കമ്പി നികൾക്കും വേണ്ടി പരസ്യം ചെയ്തിരുന്നത് സുവർണാ ആർട്സായിരുന്നുഇന്നലെ ഉച്ചയോടെ പെരളശേരി യിലെത്തിയപ്പോൾ കുഴഞ്ഞുവീണ സുകുമാരനെ പെരളശേരി എ.കെ ജി സ്മാരക ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ഭാര്യ .രമണി മക്കൾ :സുവർണ്ണ സുമജ .സുമജിത്ത്സഹോദരി സുമിത്ര (പെർളശ്ശേരി).മരുമക്കൾ:അജിത്ത് ഗോപിനാഥ് (പുനലൂർ)
ഹരീഷ് ( പട്ടാമ്പി)ചൊവ്വാഴ്ച 7:30 ന് രാവിലെ കാടാച്ചിറ കേസ് റോഡ് നിത്യനന്ദ വായനശാലയ്ക്കു അടുത്ത് കടമ്പൂർ പഞ്ചായത്ത് ടർഫിന്റെ സമീപത്തു വീട്ടിൽ പൊതുദർശനം.10 മണിക്ക് കടമ്പൂർ പഞ്ചായത്ത് വാതക ശ്മശാനത്തിൽ സംസ്കരിക്കും.