നടാൽ അപകടത്തിൽ പരിക്കേറ്റ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ ഷബീർ താണയും മരണമടഞ്ഞു
നടാൽ ദേശീയപാതയിൽ ബൈക്കിൽ കാർ ഇടിച്ചുണ്ടായ അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ ഷബീർ താണയും ( 39)
Updated: Oct 22, 2026, 09:35 IST
കണ്ണൂർ: നടാൽ ദേശീയപാതയിൽ ബൈക്കിൽ കാർ ഇടിച്ചുണ്ടായ അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ ഷബീർ താണയും ( 39) മരണമടഞ്ഞു കാർ സ്‌കൂട്ടറിന് പുറകിൽ ഇടിച്ചുണ്ടായ അപകടത്തിൽ സോഷ്യൽ മീഡിയ ഇൻഫ്ളുവൻസർ ചാലാട് സ്വദേശി ശിവത്തിൽ അനൂപും മരിച്ചിരുന്നു.
ഇരുവരും മാഹി സെൻ്റ് തെരേസാസ് ദേവാലയ തിരുനാൾ ആഘോഷം ചിത്രീകരിക്കാൻ പോകവെയായിരുന്നു അപകടം. ഗുരുതരമായി പരിക്കേറ്റ ഷബീർ ചാല ആസ്റ്റർ മിംസ് ആശുപത്രിയിൽ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു. വ്യാഴാഴ്ച്ച പുലർച്ചെ അഞ്ച് മണിയോടെയായിരുന്നു അന്ത്യം. ഷബീറിൻ്റെ ചികിത്സയ്ക്കായി നാട്ടുകാർ സുമനസുകളുടെ സഹായം തേടിയിരുന്നു.