ഇരിട്ടി സ്വദേശിയായ യുവാവ് ദുബൈയിൽ മരണമടഞ്ഞു

ഇരിട്ടി പൈസക്കരി സ്വദേശിയായ യുവാവ് ഗൾഫിൽ മരണമടഞ്ഞു. കുടുക്കച്ചിറ വീട്ടിൽ തോമസ് കെ. എബ്രഹാമാണ് (30) ദുബൈയിൽ മരണമടഞ്ഞത് എബ്രഹാം- ലീലാമ്മ ദമ്പതികളുടെ മകനാണ്. ദുബൈ ജബൽ അലിയിലെ സ്വകാര്യ സ്ഥാപനത്തിൽ അക്കൗണ്ടൻ്റായിരുന്നു. 

 

ഇരിട്ടി: ഇരിട്ടി പൈസക്കരി സ്വദേശിയായ യുവാവ് ഗൾഫിൽ മരണമടഞ്ഞു. കുടുക്കച്ചിറ വീട്ടിൽ തോമസ് കെ. എബ്രഹാമാണ് (30) ദുബൈയിൽ മരണമടഞ്ഞത് എബ്രഹാം- ലീലാമ്മ ദമ്പതികളുടെ മകനാണ്. ദുബൈ ജബൽ അലിയിലെ സ്വകാര്യ സ്ഥാപനത്തിൽ അക്കൗണ്ടൻ്റായിരുന്നു. 

ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് വിശ്രച്ചിച്ചിരുന്ന എബ്രഹാമിനെ താമസ സ്ഥലത്ത് സഹപ്രവർത്തകർ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. നിയമനടപടികൾ പൂർത്തിയാക്കി മൃതദേഹം നാട്ടിലേക്ക് കൊണ്ടുവരും. സഹോദരങ്ങൾ: ഷിജി (എടപ്പുഴ) ജോസ്, ജേക്കബ് ( അയർലൻഡ് ) ജെയ്സി (ഫോറസ്റ്റ് ഓഫീസർ ആറളം).