അമ്മയാണെ സത്യം നിൻ്റെ കാല്തച്ച് പൊട്ടിക്കും: പരിയാരം മെഡിക്കൽ വിദ്യാർത്ഥിക്ക് നേരെ എസ്.എഫ്.ഐ നേതാവ് ഭീഷണി മുഴക്കിയതായി പരാതി
യൂനിയൻ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നഎം ബി ബി എസ് വിദ്യാർത്ഥിക്ക് നേരെ എസ് എഫ് ഐ നേതാവ്ഭീഷണി മുഴക്കിയതായി പരാതി
കണ്ണൂർ: യൂനിയൻ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നഎം ബി ബി എസ് വിദ്യാർത്ഥിക്ക് നേരെ എസ് എഫ് ഐ നേതാവ്ഭീഷണി മുഴക്കിയതായി പരാതി.കണ്ണൂർ പരിയാരം ഗവ: മെഡിക്കൽ കോളേജ് വിദ്യാർത്ഥിക്ക് നേരെയാണ് ഭീഷണി.എസ് എഫ് ഐ ക്കെതിരെ ഇലക്ഷനിൽ പ്രവർത്തിക്കരുതെന്ന്പറഞ്ഞാണ് എം ബി ബി എസ വിദ്യാർത്ഥി മുനീറിന് നേരെ എസ് എഫ് ഐ ജില്ലാ ജോയിൻ സെക്രട്ടറി ജോയലിൽ ഭീഷണി മുഴക്കിയത്.
അമ്മയാണെ സത്യം നിന്റെ കാല് തച്ച് പൊട്ടിക്കുമെന്നാണ് ഭീഷണിപ്പെടുത്തിയത്.ഭീഷണിപ്പെടുത്തുന്ന ദൃശ്യങ്ങൾ മാധ്യമങ്ങൾക്ക് ലഭിച്ചു. പരിയാരം ഗവ: മെഡിക്കൽ കോളേജിലെ വിദ്യാർത്ഥി യൂണിയൻ തിരഞ്ഞെടുപ്പ് നാളെ നടക്കാനിരിക്കെയാണ് എസ് എഫ് ഐ നേതാവിൻ്റെ ഭീഷണി. യു. യു.സി സ്ഥാനത്തേക്ക് കെ എസ് യു മുന്നണി സ്ഥാനാർത്ഥി എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടിരുന്നു. കഴിഞ്ഞ തവണയാണ് യു.ഡി. എസ്. എഫ് സഖ്യം എസ്.എഫ്.ഐ യിൽ നിന്നും മെഡിക്കൽ കോളേജ് യൂനിയൻ ഭരണം പിടിച്ചെടുത്തത്.