പരിയാരം മെഡിക്കൽ കോളേജ് ക്യാമ്പസിൽ പുലിയിറങ്ങിയതായി അഭ്യൂഹം
പരിയാരത്തെ കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് ക്യാമ്പസിൽ പുലിയിറങ്ങിയതായി അഭ്യൂഹം.
Jun 3, 2026, 10:05 IST
പരിയാരം: പരിയാരത്തെ കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് ക്യാമ്പസിൽ പുലിയിറങ്ങിയതായി അഭ്യൂഹം. ക്യാമ്പസിനകത്ത് ഔഷധി റോഡിൽ ഇന്നലെ രാത്രി 7:30ഓടെ ഒരു പെൺകുട്ടി പുലി റോഡ് ക്രോസ് ചെയ്യുന്നത് നേരിൽ കണ്ടതായി പറയുന്നു.
പിന്നീട് രാത്രി പത്തു മണിയോടെ നഴ്സിങ് ഹോസ്റ്റലിന് സമീപത്തും പുലിയെ കണ്ടതായി വിദ്യാർത്ഥികൾ അറിയിച്ചു. സംഭവമറിഞ്ഞ് വനം വകുപ്പ് അധികൃതർ സ്ഥലത്തെത്തി ഊർജിതമായ തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്. ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദ്ദേശിച്ചു.