പരിയാരം സർക്കാർ ആയുർവേദ കോളേജ് ആശുപത്രിയിൽ ടെക്നിക്കൽ അസിസ്റ്റന്റ് നിയമനം
പരിയാരം സർക്കാർ ആയുർവേദ കോളേജ് ആശുപത്രിയിൽ ടെക്നിക്കൽ അസിസ്റ്റന്റ് (എക്സ്-റേ) തസ്തികയിലേക്ക് താൽക്കാലിക നിയമനം നടത്തുന്നു. (എച്ച്.ഡി.എസ്) കീഴിൽ ദിവസവേതനാടിസ്ഥാനത്തിലാണ് നിയമനം.
Oct 31, 2026, 19:34 IST
കണ്ണൂർ : പരിയാരം സർക്കാർ ആയുർവേദ കോളേജ് ആശുപത്രിയിൽ ടെക്നിക്കൽ അസിസ്റ്റന്റ് (എക്സ്-റേ) തസ്തികയിലേക്ക് താൽക്കാലിക നിയമനം നടത്തുന്നു. (എച്ച്.ഡി.എസ്) കീഴിൽ ദിവസവേതനാടിസ്ഥാനത്തിലാണ് നിയമനം.
ബന്ധപ്പെട്ട വിഷയത്തിൽ സർക്കാർ അംഗീകൃത ഡിഗ്രിയോ ഡിപ്ലോമയോ ഉള്ള യോഗ്യരായ ഉദ്യോഗാർത്ഥികൾക്കായി നവംബർ 10 ന് രാവിലെ 10.30-ന് വാക്ക്-ഇൻ-ഇന്റർവ്യൂ നടത്തും.
യോഗ്യരായ ഉദ്യോഗാർത്ഥികൾ അസ്സൽ സർട്ടിഫിക്കറ്റുകളും പകർപ്പുകളും സഹിതം പരിയാരം സർക്കാർ ആയുർവേദ കോളേജ് ആശുപത്രി സൂപ്രണ്ടിന്റെ കാര്യാലയത്തിൽ ഹാജരാകണം. ഇമെയിൽ: avchpariyaram@gmail.com