പരിയാരം ഏമ്പേറ്റിൽ നിയന്ത്രണം വിട്ട വാൻ മറിഞ്ഞ് അഞ്ച് പേർക്ക് പരുക്കേറ്റു

കണ്ണൂർ - കാസർകോട് ദേശീയപാതയിലെ പരിയാരം ഏമ്പേറ്റിൽ കെ.എൽ-59 ഡബ്ലു-8189 നമ്പർ മാരുതി ഓമ്നി വാൻ നിയന്ത്രണംവിട്ട് മറിഞ്ഞ് കൊളച്ചേരി സ്വദേശികളായ ഏഴുപേർക്ക് പരിക്കേറ്റു.

 

പരിയാരം :കണ്ണൂർ - കാസർകോട് ദേശീയപാതയിലെ പരിയാരം ഏമ്പേറ്റിൽ കെ.എൽ-59 ഡബ്ലു-8189 നമ്പർ മാരുതി ഓമ്നി വാൻ നിയന്ത്രണംവിട്ട് മറിഞ്ഞ് കൊളച്ചേരി സ്വദേശികളായ ഏഴുപേർക്ക് പരിക്കേറ്റു. ഇതിൽ രണ്ടുപേരുടെ നില ഗുരുതരമാണ്.വ്യാഴാഴ്ച്ച വൈകുന്നേരം മൂന്ന് മണിയോടെയായിരുന്നു അപകടം.

കൊളച്ചേരി കമ്പിൽ സ്വദേശികളായ സറീന മൻസിലിൽ അബൂബക്കർ(55), സജ ഫാത്തിമ(20), ആമിന(55), ഹന്ന ഫാത്തിമ(22), ഷിഫ(17), സെറീന, മുഹമ്മദ് ഫെമിൻ(12) എന്നിവർക്കാണ് പരുക്കേറ്റത് ഇവരെ പരിയാരത്തെ കണ്ണൂർ ഗവ.മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.ഇതിൽ രണ്ടുപേരുടെ നില ഗുരുതരമാണ്. കമ്പിലിൽ നിന്നും കാസർഗോഡേക്ക് പോകുകയായിരുന്നു വാൻ യാത്രക്കാർ. ഇതിനിടെയാണ് അപകടത്തിൽപ്പെട്ട് വാഹനം മറിഞ്ഞത്.