പരിയാരം ചുടലയിൽ വീട് കുത്തി തുറന്ന് വൻ കവർച്ച : സ്വർണവും പണവും നഷ്‌ടമായി

പരിയാരം ചുടല സ്ടീറ്റ് നമ്പർ ഒൻപതിലെ മാടാളൻ വീട്ടിൽ എം ഷഫീറിൻ്റെ (49) വീട്ടിലാണ് കവർച്ച നടന്നത്.58 ഗ്രാം സ്വർണ്ണവും 36,000 രൂപയും ഉൾപ്പെടെ 8,69,460 രൂപ വിലമതിക്കുന്ന സാധനങ്ങളാണ് മോഷ്ടിക്കപ്പെട്ടത്.

 

പരിയാരം : പരിയാരം ചുടലയിൽ വീട് കുത്തിത്തുറന്ന് പണവും സ്വർണാഭരണങ്ങളും കവർച്ച ചെയ്തതായി പരാതി. പരിയാരം ചുടല സ്ടീറ്റ് നമ്പർ ഒൻപതിലെ മാടാളൻ വീട്ടിൽ എം ഷഫീറിൻ്റെ (49) വീട്ടിലാണ് കവർച്ച നടന്നത്.58 ഗ്രാം സ്വർണ്ണവും 36,000 രൂപയും ഉൾപ്പെടെ 8,69,460 രൂപ വിലമതിക്കുന്ന സാധനങ്ങളാണ് മോഷ്ടിക്കപ്പെട്ടത്.

 ആഗസ്റ്റ് 31 ന് രാത്രി 9.30 നും ഇന്ന് പുലർച്ചെ ഒന്നരക്കും ഇടയിലായിരുന്നു സംഭവം. വീട്ടുകാർ നബിദിന ആഘോഷങ്ങൾക്കായി പള്ളിയിൽ പോയതായിരുന്നു. ഈ സമയത്താണ് മോഷണം നടന്നത്. വീടിൻ്റെ പിൻഭാഗത്ത വെൻ്റിലേറ്റർ തകർത്താണ് മോഷ്‌ടാവ് അകത്ത് കടന്നത്. പരിയാരം പൊലിസ് സ്ഥലത്തെത്തി അന്വേഷണമാരംഭിച്ചു. വിരലടയാള വിദഗ്ദ്ധരും ഡോഗ് സ്ക്വാഡും പരിശോധന നടത്തി . പ്രതികൾ ആയി പ്രദേശത്തെ സി.സി ടി വി ക്യാമറ ദൃശ്യങ്ങൾ പരിശോധിച്ചു വരികയാണ്.