അവധിക്കാലം ആഘോഷമാക്കാനൊരുങ്ങി പറശ്ശിനിക്കടവ് വിസ്‌മയ പാര്‍ക്ക്‌;  സന്ദര്‍ശകര്‍ക്കായി 2 പുതിയ റൈഡുകള്‍ കൂടി 

ഈ അവധിക്കാലം  ആഘോഷിക്കാൻ നിങ്ങൾക്ക് പ്ലാനുണ്ടോ ? എങ്കിൽ നേരെ പറശ്ശിനിക്കടവ് വിസ്മയ പാർക്കിലേക്ക് വിട്ടോളൂ . അവധിക്കാലം ആഘോഷമാക്കാനൊരുങ്ങിയിരിക്കുകയാണ്  പറശ്ശിനിക്കടവിലെ വിസ്‌മയ പാര്‍ക്ക്‌

 
Parassinikkadavu Vismaya Park is getting ready to celebrate the holidays; 2 new rides for visitors

ധർമശാല :ഈ അവധിക്കാലം  ആഘോഷിക്കാൻ നിങ്ങൾക്ക് പ്ലാനുണ്ടോ ? എങ്കിൽ നേരെ പറശ്ശിനിക്കടവ് വിസ്മയ പാർക്കിലേക്ക് വിട്ടോളൂ .
 അവധിക്കാലം ആഘോഷമാക്കാനൊരുങ്ങിയിരിക്കുകയാണ്  പറശ്ശിനിക്കടവിലെ വിസ്‌മയ പാര്‍ക്ക്‌ . സന്ദര്‍ശകര്‍ക്കായി 2 പുതിയ റൈഡുകള്‍ സമ്മാനിച്ചാണ്‌ സമ്മര്‍ക്യാമ്പയിനുകള്‍ക്ക്‌ വിസ്‌മയ തുടക്കമിട്ടിരിക്കുന്നത്‌.

Parassinikkadavu Vismaya Park is getting ready to celebrate the holidays; 2 new rides for visitors

വിവര-വിനോദ പരിപാടികൾ ഒരുക്കുന്ന പറശ്ശിനിക്കടവിലെ വിസ്‌മയ അമ്യൂസ്‌മെന്റ് പാർക്ക് പല കാര്യങ്ങളിലും നൂതനാശയങ്ങൾ കൊണ്ട് വരാറുണ്ട് .അന്താരാഷ്ട്ര നിലവാരത്തിലുള്ള റൈഡുകളും മറ്റ് ഉപകരണങ്ങളും  വിസ്മയ പാർക്കിന്റെ പ്രതേകതയാണ് .
ഒരേ സമയം 15 ഓളം കുട്ടികള്‍ക്ക്‌ കയറാവുന്ന Carousal റൈഡും , മുതിര്‍ന്നവര്‍ക്കും കുട്ടികള്‍ക്കും ഒരു പോലെ ആസ്വദിക്കാവുന്ന Mirror Magic ക്കുമാണ്‌ പുതുതായി വന്ന 2 റൈഡുകള്‍. അരക്കോടി രൂപ ചിലവഴിച്ചാണ്‌ റൈഡുകള്‍ സ്ഥാപിച്ചിട്ടുളളത്‌. 


വിസ്‌മയ പാര്‍ക്ക്‌ ചെയര്‍മാന്‍ ശ്രീ പി.വി ഗോപിനാഥിന്റെ അദ്ധ്യക്ഷതയില്‍  പ്രശസ്‌ത സിനിമാ താരം ഉണ്ണീരാജും ഫ്‌ളവേഴ്‌സ്‌ ടോപ്പ്‌ സിംഗര്‍ ഫെയിം റാനിയ റഫീഖും ചേര്‍ന്ന്‌ റൈഡുകള്‍ ഉദ്‌ഘാടനം നിർവഹിച്ചു .വെക്കേഷന്‍ കാലത്ത്‌ സന്ദര്‍ശകര്‍ക്കായി ഇവന്റുകളും ഫണ്‍ഷോയും , ഫുഡ്‌ഫെസ്റ്റും പാര്‍ക്കില്‍ ഒരുക്കിയിട്ടുണ്ട് .നിരവധി വാട്ടർ റൈഡുകൾ, വേവ് പൂൾ, കൃത്രിമ വെള്ളച്ചാട്ടം, ജയന്റ് വീൽ, സ്കൈ ട്രെയിൻ, വാട്ടർ ഫ്ലാഷ് ബമ്പർ കാറുകൾ, മ്യൂസിക്കൽ ഫൗണ്ടൻ, കുട്ടികളുടെ പാർക്കുകൾ തുടങ്ങി വൈവിധ്യങ്ങളായ നിരവധി റൈഡുകൾ വിസ്മയ പാർക്കിൽ വിനോദ സഞ്ചാരികളെ കാത്തിരിക്കുന്നുണ്ട് .എം.ബി സിത, എം.വി ജനാർദ്ദനൻ, പി.കെ മുജീബ് റഹ്മാൻ, വൽസൻ കടമ്പരി, സമദ് കടമ്പേരി, കെ. രാജീവൻ, എം.ദാമോദരൻ ഒ.സുഭാഗ്യം  കെ. സന്തോഷ്  ഇ. വൈശാഖ് തുടങ്ങിയവർ പങ്കെടുത്തു .