പറശ്ശിനിക്കടവ് കംഫര്‍ട്ട് സ്‌റ്റേഷന്‍  ഡോര്‍മിറ്ററി ഉദ്ഘാടനം രണ്ടിന്

പറശ്ശിനിക്കടവ് കച്ചവട ക്ഷേമ ആരോഗ്യ സുരക്ഷാ ചാരിറ്റബിള്‍ ട്രസ്റ്റ് നിര്‍മിച്ച  കംഫര്‍ട്ട് സ്‌റ്റേഷന്‍  ഡോര്‍മിറ്ററി ഉദ്ഘാടനം രണ്ടിന് വൈകുന്നേരം അഞ്ചിന് ഇ.പി ജയരാജന്‍ ഉദ്ഘാടനം ചെയ്യും.

 

 കണ്ണൂര്‍: പറശ്ശിനിക്കടവ് കച്ചവട ക്ഷേമ ആരോഗ്യ സുരക്ഷാ ചാരിറ്റബിള്‍ ട്രസ്റ്റ് നിര്‍മിച്ച  കംഫര്‍ട്ട് സ്‌റ്റേഷന്‍  ഡോര്‍മിറ്ററി ഉദ്ഘാടനം രണ്ടിന് വൈകുന്നേരം അഞ്ചിന് ഇ.പി ജയരാജന്‍ ഉദ്ഘാടനം ചെയ്യും.85 ലക്ഷം രൂപ ചിലവില്‍ നിര്‍മിച്ച കെട്ടിടത്തില്‍ 24 ടോയ്‌ലറ്റുകളും 30പേര്‍ക്കുള്ള ഡോര്‍മെറ്ററി സൗകര്യവും ഉള്‍പ്പെടുന്നു.

ആദ്യഘട്ടത്തില്‍ സംവിധാനം നിശ്ചിത നിരക്കിലും പിന്നീട് ഭക്തജനങ്ങള്‍ക്ക് സൗജന്യമായും  ഉപയോഗിക്കാമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.എം.വി പ്രേമന്‍,എ.കെ വേണുഗോപാലന്‍,വി രമേശന്‍,ടി.പി പവിത്രന്‍.വി പ്രവീണ്‍ പങ്കെടുത്തു