പറശ്ശിനിക്കടവ്–വളപട്ടണം ബോട്ട് സർവീസ് പുനരാരംഭിച്ചു

പറശ്ശിനിക്കടവ് ബോട്ട് ടെർമിനലിൽ വെള്ളം കയറിയതിനെ തുടർന്ന് കഴിഞ്ഞ രണ്ട് ദിവസമായി നിർത്തിവെച്ചിരുന്ന പറശ്ശിനിക്കടവ്–വളപട്ടണം ബോട്ട് സർവീസ് ഇന്ന് (ഓഗസ്റ്റ് 4, ചൊവ്വ) രാവിലെ 6.30 മുതൽ പുനരാരംഭിച്ചതായി സംസ്ഥാന ജലഗതാഗത വകുപ്പ് അറിയിച്ചു.

 

 കണ്ണൂർ: പറശ്ശിനിക്കടവ് ബോട്ട് ടെർമിനലിൽ വെള്ളം കയറിയതിനെ തുടർന്ന് കഴിഞ്ഞ രണ്ട് ദിവസമായി നിർത്തിവെച്ചിരുന്ന പറശ്ശിനിക്കടവ്–വളപട്ടണം ബോട്ട് സർവീസ് ഇന്ന് (ഓഗസ്റ്റ് 4, ചൊവ്വ) രാവിലെ 6.30 മുതൽ പുനരാരംഭിച്ചതായി സംസ്ഥാന ജലഗതാഗത വകുപ്പ് അറിയിച്ചു.

ടെർമിനലിൽ വെള്ളം കയറിയതിനാൽ യാത്രക്കാരുടെ സുരക്ഷ മുൻനിർത്തിയാണ് സർവീസ് താത്കാലികമായി നിർത്തിവെച്ചിരുന്നത്. സാഹചര്യങ്ങൾ അനുകൂലമായതോടെയാണ് സർവീസ് വീണ്ടും ആരംഭിച്ചത്.

അതേസമയം, മാട്ടൂൽ–അഴീക്കൽ (ബോട്ട് പാലം) ഫെറി സർവീസ് പതിവുപോലെ തടസ്സമില്ലാതെ തുടരുന്നതായും അധികൃതർ അറിയിച്ചു.
യാത്രക്കാർക്ക് സർവീസ് സംബന്ധിച്ച ഏറ്റവും പുതിയ വിവരങ്ങൾ സംസ്ഥാന ജലഗതാഗത വകുപ്പിന്റെ ബന്ധപ്പെട്ട സ്റ്റേഷനിൽ നിന്ന് ഉറപ്പാക്കിയ ശേഷം യാത്ര ക്രമീകരിക്കണമെന്ന് സ്റ്റേഷൻ മാസ്റ്റർ അറിയിച്ചു.