സ്വന്തം പെൺമക്കളെ മാറോട് ചേർത്ത് നിർത്താനാവാത്ത പിതാക്കൻമാരുടെ നിസഹായത പറയുന്ന പപ്പ ഹ്രസ്വ ചിത്രം പ്രദർശനത്തിനൊരുങ്ങി
സ്വന്തം പെൺമക്കളെ മാറോട് ചേർത്തു നിർത്താനാവാത്ത പിതാക്കൻമാരുടെ ആകുലതകൾ പ്രമേയമാക്കിയ പപ്പ ഹ്രസ്വ ചിത്രം പ്രദർശനത്തിന് തയ്യാറായതായി അണിയറ പ്രവർത്തകർ കണ്ണൂർ പ്രസ് ക്ളബ്ബിൽ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
കണ്ണൂർ: സ്വന്തം പെൺമക്കളെ മാറോട് ചേർത്തു നിർത്താനാവാത്ത പിതാക്കൻമാരുടെ ആകുലതകൾ പ്രമേയമാക്കിയ പപ്പ ഹ്രസ്വ ചിത്രം പ്രദർശനത്തിന് തയ്യാറായതായി അണിയറ പ്രവർത്തകർ കണ്ണൂർ പ്രസ് ക്ളബ്ബിൽ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
ഷീബാസ് ക്രിയേഷൻസിൻ്റെ ബാനറിൽ ഷീബാ ലിയോൺ നിർമ്മിച്ച ചിത്രത്തിൻ്റെ ആദ്യ പ്രദർശനം ഹോട്ടൽ റെയിൻബോ ടൂറിസ്റ്റ് ഹോം ഹാളിൽ 12 ന് വൈകിട്ട് 3.30 ന് നടക്കും. അജിത് സായിയാണ് ചിത്രത്തിൻ്റെ രചനയും ചിത്രസംയോജനവും എഡിറ്റിങ്ങും നിർവഹിച്ചിരിക്കുന്നത്. വിനോജ് മേലൂർ ക്യാമറയും മോഹനൻ പാലയാട് പശ്ചാത്തല സംഗീതവും നിർവഹിച്ച ഹ്രസ്വ ചിത്രത്തിന് ഏഴു മിനുട്ട് ദൈർഘ്യമുണ്ട്.
വാർത്താ ചാനലുകളും നവമാധ്യമങ്ങളും ആഘോഷമാക്കുന്ന കെട്ട വാർത്തകളാൽ തൻ്റെ ഭർത്താവിനെ പോലും സംശയദൃഷ്ടിയോടെ വീക്ഷിക്കേണ്ടി വരുന്ന അമ്മയുടെ വേഷം ഹൈ ജയാണ് അണിഞ്ഞിരിക്കുന്നത്. പപ്പയോട് ചേർന്നിരിക്കാൻ ആഗ്രഹിക്കുമ്പോഴും അമ്മയുടെ ആജ്ഞകളെ അനുസരിക്കേണ്ടി വരുന്ന ചിന്നു മോളായി അഭിനയിക്കുന്നത് റി മ്യയാണ്.
വിരലിൽ എണ്ണാവുന്ന മനുഷ്യത്വം സങ്കിയ ചുരുക്ക് ചിലർ ചെയ്യുന്ന തെറ്റിന് സംശയത്തിൻ്റെ പ്രതിക്കൂട്ടിൽ നിൽക്കേണ്ടി വരികയും സ്വന്തം മകളെ ഒന്നു ചേർത്തുപിടിക്കാൻ പോലുമാവാതെ എങ്ങോട്ടോ യാത്ര പോകുന്ന പപ്പ എന്ന കേന്ദ്ര കഥാപാത്രത്തിന് ജീവൻ നൽകി പകർന്നാടിയത് സൽജിത്താണ്. ലോകത്തിലെ ഹതഭാഗ്യരായ എല്ലാ പിതാക്കൻമാർക്കും ഈ ചിത്രം സമർപ്പിക്കുന്നതായി അണിയറ പ്രവർത്തകർ പറഞ്ഞു. വാർത്താ സമ്മേളനത്തിൽ സംവിധായകൻ അജിത് സായി, നിർമ്മാതാവ് ഷീബ ലിയോൺ, നടൻ സൽജിത്ത്, ക്യാമറ മാൻ വിനോജ് മേലൂർ എന്നിവർ പങ്കെടുത്തു.