പാനൂരിൽ മെനിഞ്ചെറ്റ്സ് ബാധിച്ച് യുവതി മരിച്ചു
പാനൂർമേഖലയിൽ പനി ബാധിച്ച് വീണ്ടും ഒരു മരണം കൂടി ഒളവിലം രാമകൃഷ്ണ ഹൈസ്ക്കൂളിന് സമീപത്തെ കുന്നുമ്മൽ ആദർശിന്റെ ഭാര്യ റിയ ലിനീഷാ (21) ണ് പനി മൂർച്ഛിച്ച് മെനിഞ്ചെറ്റസായി ചാലയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെമരണമടഞ്ഞത്.
Updated: Jun 13, 2026, 15:17 IST
പാനൂർ : പാനൂർമേഖലയിൽ പനി ബാധിച്ച് വീണ്ടും ഒരു മരണം കൂടി ഒളവിലം രാമകൃഷ്ണ ഹൈസ്ക്കൂളിന് സമീപത്തെ കുന്നുമ്മൽ ആദർശിന്റെ ഭാര്യ റിയ ലിനീഷാ (21) ണ് പനി മൂർച്ഛിച്ച് മെനിഞ്ചെറ്റസായി ചാലയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെമരണമടഞ്ഞത്.
ആലപ്പുഴ ചതുർത്യാകരി വേണാട്ടുകാടു മുപ്പതിൻചിറയിലെ ലിനീഷ് മാത്യുവിന്റെ മകളാണ് റിയ.
കഴിഞ്ഞ ദിവസം പാനൂരിനടുത്ത കൂറ്റേരി ശ്രീനാരായണ മഠത്തിന് സമീപം കാരോള്ളതിൽ ശ്യാം പ്രസാദ് (29) പനി ബാധിച്ച് മരണപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോൾ വീണ്ടുമൊരു മരണം കൂടിയുണ്ടായത് ഇതോടെ പാനൂർ മേഖലയിൽ പനി ബാധിച്ച് മരിച്ചവരുടെ എണ്ണം രണ്ടായി ഉയർന്നു. തുടർച്ചയായുണ്ടാകുന്ന മരണങ്ങൾ പ്രദേശവാസികളിൽ കടുത്ത ആശങ്ക പരത്തിയിട്ടുണ്ട്.