പാനൂരിൽ നിരവധി കേസുകളിൽ പ്രതിയായ രണ്ടുപേരെ കാപ്പ ചുമത്തി ജയിലിലടച്ചു
കൊലപാതകം ഉൾപെടെനിരവധി ക്രിമിനൽ കേസുകളിൽ പ്രതികളായ പാനൂർ സ്വദേശികളായ രണ്ട് യുവാക്കൾക്കെതിരെ കാപ്പ ചുമത്തി ജയിലിൽ അടച്ചു.ചെണ്ടയാട് സ്വദേശി പി.പി. മിഥുൻ എന്ന കുട്ടാപ്പി (29), പാനൂർ കൂരാര സ്വദേശി കെ. യാദവ് (26) എന്നിവരെയാണ്കാപ്പ ചുമത്തി ജയിലിലടച്ചതി
കണ്ണൂർ: കൊലപാതകം ഉൾപെടെനിരവധി ക്രിമിനൽ കേസുകളിൽ പ്രതികളായ പാനൂർ സ്വദേശികളായ രണ്ട് യുവാക്കൾക്കെതിരെ കാപ്പ ചുമത്തി ജയിലിൽ അടച്ചു.ചെണ്ടയാട് സ്വദേശി പി.പി. മിഥുൻ എന്ന കുട്ടാപ്പി (29), പാനൂർ കൂരാര സ്വദേശി കെ. യാദവ് (26) എന്നിവരെയാണ്കാപ്പ ചുമത്തി ജയിലിലടച്ചതി. കണ്ണൂർ സിറ്റി പോലീസ് കമ്മീഷണറുടെ ശുപാർശ പ്രകാരം കണ്ണൂർ ജില്ലാ കലക്ടറുടെ ഉത്തരവിലാണ് നടപടി.
ഇരുവരും സലാവുദ്ദീൻ വധക്കേസിലെ പ്രതികളാണ്. മിഥുൻ പാനൂർ, കണ്ണവം, കൊളവല്ലൂർ, കതിരൂർ, തലശ്ശേരി എന്നീ പോലീസ് സ്റ്റേഷനുകളിൽ കൊലപാതകം, വധശ്രമം, അക്രമം തുടങ്ങി ഒമ്പതോളം കേസുകളിൽ പ്രതിയാണ്. യാദവ് പാനൂർ, കൊളവല്ലൂർ, തൃശ്ശൂർ ചേലക്കര പോലീസ് സ്റ്റേഷനുകളിൽ കൊലപാതകം, വധശ്രമം, അക്രമം തുടങ്ങി ഒമ്പതോളം കേസുകളിൽ പ്രതിയാണ്.
കണ്ണൂർ സിറ്റി പോലീസ് കമ്മീഷണർ ബി.വി. വിജയ ഭരത് റെഡ്ഡി ഐ.പി.എസിന്റെ നിർദ്ദേശാനുസരണം പാനൂർ പോലീസ് സ്റ്റേഷൻ എസ്.ഐ മരിയ പ്രിൻസിന്റെ നേതൃത്വത്തിൽ എസ്.ഐ രജിലേഷ്, എ.എസ്.ഐ നിവേദ്, എസ്.സി.പി.ഒമാരായ സുജിത്ത്, ഷംസീർ എന്നിവരും കണ്ണൂർ സിറ്റി പോലീസ് കമ്മീഷണറുടെ പ്രത്യേക അന്വേഷണസംഘവും ചേർന്നാണ് ഇവരെ പിടികൂടിയത്.