കണ്ണൂർ പള്ളിക്കുന്ന് പെട്രോൾ പമ്പ് സമരം : പ്രശ്ന പരിഹാരത്തിനായി കെ വി സുമേഷ് എം.എൽ എ കളക്ടറുമായി കൂടിക്കാഴ്ച്ച നടത്തി
പള്ളിക്കുന്ന്സെൻട്രൽ ജയിൽ പെട്രോൾ പമ്പിന് സമീപത്തെ വീടുകളിലെ കിണറുകളിൽ ഇന്ധനം കലർന്ന് വെള്ളം ഉപയോഗ ശൂന്യമായ വിഷയത്തിൽ കെ വി സുമേഷ് എം.എൽ.എ യുടെ നേതൃത്വത്തിൽ ജനപ്രതിനിധികൾ കണ്ണൂർ ജില്ലാ കളക്ടർ അരുൺ കെ വിജയനുമായി കൂടിക്കാഴ്ച്ച നടത്തി.
Jan 13, 2026, 15:07 IST
കണ്ണൂർ : പള്ളിക്കുന്ന്സെൻട്രൽ ജയിൽ പെട്രോൾ പമ്പിന് സമീപത്തെ വീടുകളിലെ കിണറുകളിൽ ഇന്ധനം കലർന്ന് വെള്ളം ഉപയോഗ ശൂന്യമായ വിഷയത്തിൽ കെ വി സുമേഷ് എം.എൽ.എ യുടെ നേതൃത്വത്തിൽ ജനപ്രതിനിധികൾ കണ്ണൂർ ജില്ലാ കളക്ടർ അരുൺ കെ വിജയനുമായി കൂടിക്കാഴ്ച്ച നടത്തി.
ഐഒസി , ജയിലധികൃതർ എന്നിവരെ ഉൾപ്പെടുത്തി ഈയാഴ്ച്ച തന്നെ പ്രശ്ന പരിഹാരത്തിന് വിശദ ചർച്ച നടത്താമെന്ന് കളക്ടർ ഉറപ്പ് നൽകിയതായി കെ വി സുമേഷ് എം.എൽ എ കൂടിക്കാഴ്ചയ്ക്ക് ശേഷം അറിയിച്ചു. നിലവിൽ ഇന്ധന ചോർച്ച ഇല്ലെന്നാണ് ഐഒസി അറിയിച്ചിരിക്കുന്നത്. എന്നാൽ കൂടുതൽ കിണറുകളിൽ ഇന്ധനം കലർന്ന് വെള്ളം ഉപയോഗ ശൂന്യമാവുന്നുണ്ട്. ഇതിന് ശാശ്വത പരിഹാരം കാണണമെന്നും എംഎൽഎ ആവശ്യപ്പെട്ടു.