പള്ളിക്കുന്നിൽഅമ്മയെ ഗ്യാസ് ലൈറ്റർ കൊണ്ട് തലക്ക് അടിച്ചു കൊല്ലാൻ ശ്രമിച്ച യുവാവ് റിമാൻഡിൽ
പള്ളിക്കുന്ന് ഇടച്ചേരി സ്വദേശി സനേഷിനെയാണ് (41) കണ്ണൂർ ടൗൺ പൊലിസ് ഇൻസ്പെക്ടർ ശ്രീജിത്ത് കോടെരി അറസ്റ്റു ചെയ്തത്. സ്വത്ത് തർക്കത്തെ തുടർന്നാണ് ഗ്യാസ് ലൈറ്റർ ഉപയോഗിച്ചു.
Feb 5, 2025, 09:12 IST

കണ്ണൂർ: കണ്ണൂരിൽ അമ്മയെ കൊല്ലാൻ ശ്രമിച്ച കേസിൽ മകൻ അറസ്റ്റിൽ .പള്ളിക്കുന്ന് ഇടച്ചേരി സ്വദേശി സനേഷിനെയാണ് (41) കണ്ണൂർ ടൗൺ പൊലിസ് ഇൻസ്പെക്ടർ ശ്രീജിത്ത് കോടെരി അറസ്റ്റു ചെയ്തത്. സ്വത്ത് തർക്കത്തെ തുടർന്നാണ് ഗ്യാസ് ലൈറ്റർ ഉപയോഗിച്ചു.
ഇയാൾ അമ്മയുടെ തലയിൽ അടിച്ചു കൊല്ലാൻ ശ്രമിച്ചത്. അക്രമത്തിൽ പരുക്കേറ്റ ഇടച്ചേരി സ്വദേശിനി നളിനി (62) ചികിത്സയിലാണ് ഇവരുടെ പരാതിയിലാണ് പൊലിസ് കേസെടുത്തത്. വധശ്രമ കേസിൽഅറസ്റ്റു ചെയ്ത യുവാവിനെ കണ്ണൂർ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.