പാലങ്ങാട്ട് നാരായണൻ നായർ നിര്യാതനായി
മൊട്ടമ്മൽ പോസ്റ്റോഫീസിനു സമീപം പാലങ്ങാട്ട് നാരായണൻ നായർ (94) നിര്യാതനായി ഇന്ത്യൻ ആർമി റിട്ട. ഹവിൽദാറാണ്.
കണ്ണപുരം : മൊട്ടമ്മൽ പോസ്റ്റോഫീസിനു സമീപം പാലങ്ങാട്ട് നാരായണൻ നായർ (94) നിര്യാതനായി ഇന്ത്യൻ ആർമി റിട്ട. ഹവിൽദാറാണ്. 1962 ലെ ഇന്ത്യാ- ചൈന യുദ്ധത്തിലും 1965 , 1971 വർഷങ്ങളിലെ ഇന്ത്യാ- പാകിസ്ഥാൻ യുദ്ധങ്ങളിലും പങ്കെടുത്തിരുന്നു. കേരള സ്റ്റേറ്റ് എക്സ് സർവ്വീസസ് ലീഗ് കണ്ണപുരം ബ്രാഞ്ച് കെട്ടിപ്പെടുക്കുന്നതിൽ മുൻനിരയിൽ പ്രവർത്തിച്ച അദ്ദേഹം ബ്രാഞ്ചിൻ്റെ മുൻ രക്ഷാധികാരിയാണ്. പാലങ്ങാട്ട് തറവാട് കാരണവരാണ്.
ഭാര്യ : നാരായണി അമ്മ മക്കൾ : അനിൽകുമാർ (സെക്യൂരിറ്റി സ്‌റ്റാഫ് , ശ്രീനാരായണ ഗുരു എഞ്ചിനിയറിംഗ് കോളേജ് , കോറോം ), അനിത സുകുമാരൻ, സുശീൽ കുമാർ ( മെറ്റൽ ഫാബ്രിക്കേഷൻ വർക്സ്, മട്ടന്നൂർ ) , രാജേഷ് പാലങ്ങാട്ട് (സംസ്ഥാന പ്രസിഡൻ്റ്, കേരള മൺപാത്രനിർമ്മാണ സമുദായ സഭ, കല്യാശ്ശേരി ബ്ലോക്ക് കോൺഗ്രസ് വൈസ് പ്രസിഡന്റ് ), ദിനു മൊട്ടമ്മൽ (അസി.ബ്രാഞ്ച് പോസ്റ്റ് മാസ്റ്റർ, താവം പോസ്റ്റോഫീസ്, എഫ്.എൻ.പി.ഒ. സംസ്ഥാന അസി.സെക്രട്ടറി, ഐ.എൻ.ടി.യു.സി. കല്യാശ്ശേരി റീജിനൽ പ്രസിഡന്റ്) മരുമക്കൾ: ഡോ. പി.ടി. സുകുമാരൻ (സ്‌കിൻ സ്പെഷ്യലിസ്റ്റ്, കണ്ണപുരം ), ബിന്ദുജ (അധ്യാപി ക, ചെന്നൈ),രൂപ ( മെഡിക്കൽ ട്രാൻസ്ക്രിപ്ഷനിസ്റ്റ് )സഹോദരങ്ങൾ : പി. ലക്ഷ്മണൻ ( റിട്ട. സീനിയർ ഡിവിഷണൽ മാനേജർ, എൽ.ഐ.സി - ബംഗ്ലൂരു ) , പരേതനായ ബാലൻ നായർ ( റിട്ട. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ്, ബംഗ്ലൂരു ). ചൊവ്വാഴ്ച്ച ( 11- 8- 2026 ) രാവിലെ 7 മണി മുതൽ വീട്ടിൽ പൊതുദർശനം .സംസ്‌കാരം രാവിലെ 10 മണിക്ക് സമുദായ ശ്മശാനത്തിൽ.