പാലക്കോട് കടലിൽ കാണാതായ മത്സ്യ തൊഴിലാളിക്കായി തെരച്ചിൽ ഊർജ്ജിതമാക്കി

പാലക്കോട് കടൽ ക്ഷോഭത്തിൽ കാണാതായ മത്സ്യ തൊഴിലാളിക്കായി തെരച്ചിൽ ശക്തമാക്കി. വെള്ളിയാഴ്ച്ച രാത്രി 11 മണിക്കാണ് കടലിൽ ചെറുവള്ളത്തിൽ മത്സ്യബന്ധനത്തിന് പോയ രണ്ടുപേരിൽ ഒരാളെ കാണാതായത്. ശ

 

പയ്യന്നൂർ : പാലക്കോട് കടൽ ക്ഷോഭത്തിൽ കാണാതായ മത്സ്യ തൊഴിലാളിക്കായി തെരച്ചിൽ ശക്തമാക്കി. വെള്ളിയാഴ്ച്ച രാത്രി 11 മണിക്കാണ് കടലിൽ ചെറുവള്ളത്തിൽ മത്സ്യബന്ധനത്തിന് പോയ രണ്ടുപേരിൽ ഒരാളെ കാണാതായത്. ശക്തമായ കാറ്റിൽ വള്ളം മറിഞ്ഞ് പുഞ്ചക്കാട് പടിഞ്ഞാറ്റെയിൽ വീട്ടിൽ എബ്രാഹാ (45) മിനെയാണ് കാണാതായത്.

 ഇയാളുടെ കൂടെയുണ്ടായിരുന്ന പുഞ്ചക്കാട് എരമംഗലം വീട്ടിൽ വർഗീസ് (40) രക്ഷപ്പെട്ടു. എബ്രഹാമിനായി അഴീക്കൽ കോസ്റ്റൽ പൊലിസും മറൈൻ എൻഫോഴ്സ്മെൻ്റും ഫയർ ഫോഴ്സും തെരച്ചിൽ നടത്തിവരികയാണ്. പയ്യന്നൂർ, പുഞ്ചക്കാട്, ഏഴിമല എന്നിവടങ്ങളിലെ മത്സ്യ തൊഴിലാളികളും രക്ഷാപ്രവർത്തനത്തിൽ പങ്കെടുക്കുന്നുണ്ട്.ടി.ഐ മധുസൂദനൻ എം.എൽ.എ യുടെ നേതൃത്വത്തിലുള്ള ജനപ്രതിനിധികൾ സ്ഥലത്തെത്തി രക്ഷാപ്രവർത്തനം വിലയിരുത്തി.