പാലക്കാട് റെയിൽവേ ഡിവിഷൻ വിഭജനം റദ്ദാക്കുക : കണ്ണൂരിൽ കോൺഗ്രസ് പ്രതിഷേധ ധർണ്ണ നടത്തി

പാലക്കാട് റെയിൽവേ ഡിവിഷൻ വിഭജനം റദ്ദാക്കുക, മംഗലാപുരം സ്റ്റേഷൻ മൈസൂർ ഡിവിഷനിലേക്ക് മാറ്റാനുള്ള റെയിൽവേ തീരുമാനം പിൻവലിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് കണ്ണൂർ ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ

 

 കണ്ണൂർ:പാലക്കാട് റെയിൽവേ ഡിവിഷൻ വിഭജനം റദ്ദാക്കുക, മംഗലാപുരം സ്റ്റേഷൻ മൈസൂർ ഡിവിഷനിലേക്ക് മാറ്റാനുള്ള റെയിൽവേ തീരുമാനം പിൻവലിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് കണ്ണൂർ ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കണ്ണൂർ റെയിൽവേ സ്റ്റേഷൻ പരിസരത്ത് പ്രതിഷേധ സായാഹ്ന ധർണ സംഘടിപ്പിച്ചു. പ്രതിഷേധ ധർണ്ണ കേരള പ്രദേശ് കോൺഗ്രസ് കമ്മിറ്റി ട്രഷറർ വി. എ നാരായണൻ ഉദ്ഘാടനം ചെയ്തു. ജില്ലാ കോൺഗ്രസ് കമ്മിറ്റി പ്രസിഡണ്ട് അഡ്വ. മാർട്ടിൻ ജോർജ് അധ്യക്ഷത വഹിച്ചു.

നേതാക്കളായ എംപി ഉണ്ണികൃഷ്ണൻ,റിജിൽ മാക്കുറ്റി ,അമൃത രാമകൃഷ്ണൻ,അഡ്വ.റഷീദ് കവ്വായി,  വി വി പുരുഷോത്തമൻ,തുടങ്ങിയവർ സംസാരിച്ചു . നേതാക്കളായ പി ടി മാത്യു ,കെ പ്രമോദ് ,രാധാകൃഷ്ണൻ മാസ്റ്റർ ,കെ ബാലകൃഷ്ണൻ മാസ്റ്റർ, വി ആർ ഭാസ്കരൻ ,മനോജ് കുവേരി,കെ കെ സുരേഷ് ,പി മുഹമ്മദ് ഷമ്മാസ് ,  കെ പി സാജു, ടി ജനാർദ്ദനൻ , ബിജു ഉമ്മർ ,ശ്രീജ മഠത്തിൽ ,ഹരിദാസ് മൊകേരി ,സി ടി സജിത്ത് ,ടി കെ അജിത്ത് , കല്ലിക്കോടൻ രാഗേഷ്, എം പി അരവിന്ദാക്ഷൻ ,കായ്ക്കൽ രാഹുൽ, തുണ്ടിക്കോത്ത് ലക്ഷ്മണൻ,കൂക്കിരി രാഗേഷ് ,പി കെ സരസ്വതി, മുണ്ടേരി ഗംഗാധരൻ,കാപ്പാടൻ ശശിധരൻ, സി എം ഗോപിനാഥ്,കെ  വി ജയരാജൻ , ജയരാജ് പയ്യന്നൂർ , നീതു പ്രിയ തുടങ്ങിയവർ നേതൃത്വം നൽകി.