ചിത്രകാരൻ്റെ ഭാര്യയുടെ ചികിത്സയ്ക്കായി ചിത്ര സാന്ത്വനം : ചിത്ര പ്രദർശനവും വില്പനയും 26 ന് കണ്ണൂരിൽ തുടങ്ങും

ഭാര്യയുടെ ചികിത്സക്കായി ചെലവ് കണ്ടെത്താൻ സ്വന്തമായി നിർമിച്ച സ്റ്റിക്കർ ആർട്ട് രചനകളുടെ വില്പനയ്ക്കൊരുങ്ങുകയാണ് കണ്ണൂരിലെ പ്രശസ്ത ചിത്രകാരനായ മനോജ് മാത്രാടൻ .

 

കണ്ണൂർ: ഭാര്യയുടെ ചികിത്സക്കായി ചെലവ് കണ്ടെത്താൻ സ്വന്തമായി നിർമിച്ച സ്റ്റിക്കർ ആർട്ട് രചനകളുടെ വില്പനയ്ക്കൊരുങ്ങുകയാണ് കണ്ണൂരിലെ പ്രശസ്ത ചിത്രകാരനായ മനോജ് മാത്രാടൻ .ചിത്രകലാ പരിഷത്തിന്റെ ആജീവനാന്ത അംഗവും പ്രശസ്ത ചിത്രകാരനുമായ മനോജ് മാത്രാടന്റെ സഹധർമിണി ഗുരുതരമായ നേത്രരോഗം ബാധിച്ച് എറണാകുളം അമൃത ഹോസ്‌പിറ്റലിൽ ചികിത്സയിലാണുള്ളത്. ഇതുവരെയുള്ള ചികിത്സക്കും മറ്റുമായി ഭീമമായ തുക ചെലവായിട്ടുണ്ട്.

മാസങ്ങളോളം വേണ്ടുന്ന തുടർ ചികിത്സക്കും അനുബന്ധ ചെലവുകൾ ക്കുമായി ഇനിയും വൻതുക ആവശ്യമാണ്. നിലവിലെ സാഹചര്യത്തിൽ ഈസാമ്പത്തികഭാരം താങ്ങാൻ ആ കുടുംബത്തിനു കഴിയില്ല.ഇതിന്റെ അടിസ്ഥാനത്തിൽ, തൻ്റെ സംഘടനയായ കണ്ണൂർ ചിത്രകം പരിഷത്തിന്റെ സഹകരണത്തോടെ സ്വന്തം രചനകൾ വില്പന നടത്ത നൊരുങ്ങുകയാണ് മനോജ്. ബംഗളൂരുവിൽ ഡിജിറ്റൽ ആർട്ടിസ്റ്റായി ജേ ചെയ്യുന്നതിനിടയിൽ മനോജ് കരവിരുതിൽ നിർമിച്ചെടുത്ത സൃഷ്ടികളാണിവ.

മനോജിൻ്റെ സൃഷ്‌ടികൾക്കൊപ്പം കണ്ണൂർ ജില്ലയിലെ ചിത്രകൃത്തുക്കളുടെ ചിത്രങ്ങ പദർശനത്തിൽ ഉൾപ്പെടുത്തുന്നു. ജൂൺ 26, 27 തീയ്യതികളിൽ ക മഹാത്മാ മന്ദിരത്തിലാണ് പ്രദർശനമൊരുക്കുന്നത്. പ്രദർശനം 26ന് രാ 11മണിക്ക് അഡ്വ. ടി.ഒ. മോഹനൻ എം.എൽ.എ. ഉദ്ഘാടനം ചെയ്യും.
പ്രത്യേക ലക്ഷ്യം മുൻനിർത്തി സംഘടിപ്പിക്കുന്ന ഈ പ്രദർശനത്തിൽ പരമാവധി ചിത്രങ്ങൾ വിറ്റുകിട്ടുന്ന തുക ആ കുടുംബത്തിന് സ ഹായമാകുമെന്നു കരുതുന്നതായി ഭാരവാഹികൾ പറഞ്ഞു'ചിത്ര സാന്ത്വനം' എന്ന പേരിൽ നടത്തുന്ന പ്രദർശന വിൽപനയിൽ 50 ചിത്രങ്ങളും മറ്റു കലാകാരൻമാരുടെ ചിത്രങ്ങളുമുണ്ടാകും വാർത്താ സമ്മേളനത്തിൽ  പ്രമോദ് അടുത്തില, സലീഷ് ചെറുപുഴ, നിഷ ഭാസ്‌കർ എന്നിവർ  പങ്കെടുത്തു
Contact: 98472 52779, 97474 17014