ചോനാടത്ത് പെയിൻ്റ് ഗോഡൗൺ കത്തി നശിച്ചു ;ഒന്നര കോടിയുടെ നഷ്ടമെന്ന് ഉടമ

തലശേരിയിൽ പെയിൻ്റ് ഗോഡൗൺ കത്തി നശിച്ചു.എരഞ്ഞോളി ചോനാടംവെസ്റ്റ് യുപി സ്ക്കൂളിന് സമീപം കെ എം ടേഡേർസിന്റെ പെയിൻ്റ് ഗോഡൗണിലാണ് വൻ തീ പിടുത്തമുണ്ടായത്

 

തലശേരി : തലശേരിയിൽ പെയിൻ്റ് ഗോഡൗൺ കത്തി നശിച്ചു.എരഞ്ഞോളി ചോനാടംവെസ്റ്റ് യുപി സ്ക്കൂളിന് സമീപം കെ എം ടേഡേർസിന്റെ പെയിൻ്റ് ഗോഡൗണിലാണ് വൻ തീ പിടുത്തമുണ്ടായത്. ബുധനാഴ്ച്ച പുലർച്ചെ മൂന്നര മണിയോടെ യാണ് സംഭവം. നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് തലശേരിയിൽ നിന്ന് അഗ്നിശമന സേനയെത്തി തീയണച്ചു.

 എരഞ്ഞോളി ചുങ്കത്തെ കെ.എം. മഹേഷിന്റെ ഉടമസ്ഥതയിലുള്ളതാണ് സ്ഥാപനം. ഒന്നര കോടിയുടെ നഷ്ടം കണകാക്കുന്നു.തീപ്പിടുത്തത്തിന് കാരണം ഷോർട്ട് സർക്യൂട്ടാണെന്നാണ് ഫയർ ഫോഴ്സിൻ്റെ പ്രാഥമിക നിഗമനം. അപകടത്തിൽ ആളാ പായമില്ലാത്തത് ആശ്വാസകരമായി. ഉടമയുടെ പരാതിയിൽ പൊലിസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു.